കായികം

ഹൈദരാബാദ് ഏകദിനം; ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും, ജഡേജ മടങ്ങിയെത്തി, പന്ത് പുറത്ത്‌

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ടോസ്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഹൈദരാബാദിലെ ഡ്രൈ വിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. 

ടോസ് ലഭിച്ചിരുന്നുവെങ്കിലും ആദ്യം ബൗളിങ് തന്നെ തെരഞ്ഞെടുത്തേനെയെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി പ്രതികരിച്ചത്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ഇത്. ന്യൂസിലാന്‍ഡില്‍ അവസാനിപ്പിച്ചിടത്ത് നിന്നും തുടരുവാനാണ് ലക്ഷ്യം വയ്ക്കുന്നതെന്നും, സന്തുലിതമായ ടീമാണ് ഇന്ത്യയുടേത് എന്നും കോഹ് ലി പറഞ്ഞു. 

ചഹലിന് പകരം രവീന്ദ്ര ജഡേജയെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. റിഷഭ് പന്തിന് ടീമില്‍ ഇടം ലഭിച്ചിട്ടില്ല. കേദാര്‍ ജാദവ് ടീമിലേക്ക് എത്തിയപ്പോള്‍, വിജയ് ശങ്കറും ടീമില്‍ ഇടം കണ്ടെത്തി. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം കുല്‍ദീപാണ് കളിക്കുന്നത്. പേസാക്രമണം മുഹമ്മദ് ഷമിയും, ഭൂമ്രയും നയിക്കും. ചഹലിനേയും കുല്‍ദീപിനേയും പരമ്പരയില്‍ മാറ്റിമാറ്റിയാവും ഇറക്കുകയെന്നും കോഹ് ലി പറഞ്ഞു. വിജയ് ശങ്കറിനും ജഡേജയ്ക്കും കൂടുതല്‍ മത്സരങ്ങള്‍ നല്‍കുന്നതിനാണ് ഇത്. ഇതോടെ ലോക കപ്പ് ടീമില്‍ വിജയ്-ജഡേജ എന്നിവരില്‍ ഒരാളാകും ഉണ്ടാവുക എന്ന് ഉറപ്പാവുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി