കായികം

പിച്ച് റോളർ ഓടിച്ച് മൈതാനത്തേക്ക് ധോണിയുടെ വരവ്; പേര് വേണ്ട കളി തുടരൂ എന്ന് കോഹ്‌ലി; ഐപിഎൽ തീം സോങുമായി താരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഈ മാസം 23ന് തുടക്കമാകുന്ന ഐപില്‍ പന്ത്രണ്ടാം സീസണിന്റെ തീം സോങ് പുറത്തിറക്കി. ആരാധകരും ഐപിഎല്ലിലെ വിവിധ ടീമുകളിലെ താരങ്ങളും തമ്മില്‍ കളി സ്ഥലത്തിനായി ഏറ്റുമുട്ടുന്നതാണ് പാട്ടിന്റെ തീം. ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി, റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ നായകൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ, കിങ്സ് ഇലവൻ പഞ്ചാബ് നായകൻ ആർ അശ്വിൻ, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് നായകൻ ദിനേഷ് കാർത്തിക് എന്നിവർ വീഡിയോയിലുണ്ട്. ഒപ്പം റാഷിദ് ഖാൻ, റിഷഭ് പന്ത്, ജയദേവ് ഉനദ്കട് എന്നിവരേയും കാണാം. 

സാങ്കല്‍പിക മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് പരിശീലനം നടത്തുന്ന കളിക്കാര്‍ കളി സ്ഥലത്തിനായി പരസ്പരം തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഒരു പിച്ച് റോളര്‍ അവിടേക്ക് എത്തുന്നു. അതില്‍ നിന്നിറങ്ങുന്നതോ ചെന്നൈയുടെ സ്വന്തം തല ആയ എംഎസ് ധോണിയും. ഇതോടെ നിശബ്ദമാകുന്ന രംഗത്തിലേക്ക് ആരാധകരില്‍ ഒരാള്‍ കോണി വെച്ച് മതിലനപ്പുറം ചാടി നോക്കുന്നു. ചെരിയുന്ന കോണി ശരിയാക്കാന്‍ സഹായിക്കുന്നത് മതിലിനിപ്പുറം നിന്ന് ധോണിയും.

കോണിവെച്ച് കയറുന്ന ആരാധകര്‍ ചെന്നുചാടുന്നതാകട്ടെ സാക്ഷാല്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ധോണിയുടെയും മുന്നിലേക്ക്. പേര് പറയാനൊരുന്ന ആരാധകനോട് പേര് വേണ്ട കളി തുടരൂ എന്ന് കോലി പറയുന്നിടത്താണ് സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയ വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു