കായികം

ലക്ഷ്മണിന്റെ സ്പെഷ്യൽ ടീമിൽ പന്തില്ല; ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് വിവിഎസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഈ വർഷത്തെ ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രവചിച്ചിരിക്കുകയാണ് മുൻ താരം വിവിഎസ് ലക്ഷ്മൺ. യുവതാരം ഋഷഭ് പന്തിനെ ഒഴിവാക്കിയുടെ പ്ലേയിം​ഗ് ഇലവനിൽ ദിനേശ് കാർത്തിക്കാണ് സ്ഥാനംപിടിച്ചത്. രണ്ടാം വിക്കറ്റ് കീപ്പറായാണ് കാർത്തിക്കിനെ ലക്ഷമൺ തിരഞ്ഞെടുത്തിരിക്കുന്നത്. 

അങ്ങനെയൊന്നും പറഞ്ഞുകേട്ടിട്ടില്ലാത്ത പേസർ ഖലീൽ അഹമ്മദ്ദ് ടീമിലിടം നേടിയത് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. ലോകകപ്പ് സാധ്യതാ ടീമിൽ ഖലീലിന്റെ പേര് ഇതുവരെ കേട്ടിട്ടില്ല. 

രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവരടങ്ങിയ ടീമിൽ അമ്പാട്ടി റായിഡു, എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. ചഹലിനും ബുംറയ്ക്കും ഒപ്പം കേദാർ ജാദവ്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, കെഎൽ രാഹുൽ എന്നിവരാണ് ടീമിലെത്തിയ മറ്റ് താരങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി