കായികം

വീട്ടിലെ അംഗം അങ്ങനെ ചെയ്യുമോ? പവലിയന്‍ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം നിരസിച്ച് ധോനി

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ തന്റെ പേരിലെ പവലിയന്റെ ഉദ്ഘാടനം നിര്‍വഹിക്കുവാനുള്ള ക്ഷണം നിരസിച്ച് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനി. ഞാന്‍ ഈ ഗ്രൗണ്ടിന്റെ ഭാഗമാണ്. സ്വന്തം വിട്ടിലെ ഒന്ന് എങ്ങിനെയാണ് ആ വീട്ടിലെ അംഗം തന്നെ ഉദ്ഘാടനം ചെയ്യുക എന്നായിരുന്നു ധോനിയുടെ മറുപടിയെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ പറയുന്നു. 

ഞാന്‍ ഉദ്ഘാടനം ചെയ്താല്‍ ഈ ഗ്രൗണ്ടിന്റെ ഭാഗമല്ല എന്ന തോന്നല്‍ വരും എന്ന നിലപാടാണ് ധോനി സ്വീകരിച്ചത്. ഈ പ്രതികരണം ഞങ്ങളെ ഞെട്ടിച്ചുവെങ്കിലും ധോനിയുടെ മഹത്വമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നാണ് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞത്. 

മാര്‍ച്ച് എട്ടിന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിന് ഇടയിലാണ് ധോനിയുടെ പേരിലെ പവലിയനിന്റെ ഉദ്ഘാടനം. ഡ്രസിങ് റൂമിന്റെ വശത്ത് ഇരിക്കുന്നവര്‍ക്ക് എതിരായിട്ടാണ് റാഞ്ചിയിലെ ജെഎസ്സിഎ സ്റ്റേഡിയത്തിലെ എംഎസ് ധോനി പവലിയന്‍. 

ലോക കപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്നും ധോനി വിരമിക്കുമെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍ ധോനിയുടെ റാഞ്ചിയിലെ അവസാന മത്സരമായിരിക്കും ഇത്. റാഞ്ചിയിലും ജയിച്ചു കയറി പരമ്പര സ്വന്തമാക്കി ധോനിയുടെ സ്വന്തം മണ്ണിലെ അവസാന അങ്കം തകര്‍ത്തുകളിക്കുകയാവും കോഹ് ലിയുടേയും സംഘത്തിന്റേയും ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ