കായികം

അത് ലഫ്‌നന്റ് കേണല്‍ ധോനിയുടെ ആശയം, സല്യൂട്ട് ചെയ്ത് കേദാര്‍ ജാദവ്‌

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സൈന്യത്തിനോടുള്ള ആദര സൂചകമായി പട്ടാളത്തൊപ്പി ധരിച്ചാണ് ഇന്ത്യ റാഞ്ചിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനം കളിക്കുന്നത്. വര്‍ഷത്തില്‍ ഇന്ത്യന്‍ മണ്ണിലെ ഒരു മത്സരത്തില്‍ ഇന്ത്യയുടെ കളി ഇനി ആ പട്ടാളത്തൊപ്പി ധരിച്ചാവും. ഈ ആശയത്തിന് പിന്നില്‍ ധോനിയാണെന്നാണ് ബിസിസിഐ പറയുന്നത്. 

റാഞ്ചിയില്‍ ധോനിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ പ്രത്യേക ക്യാപ് കൈമാറിയത്. കളിക്കാര്‍ ഓരോര്‍ത്തര്‍ക്കുമായി ധോനി ക്യാപ് കൈമാറുന്നതിന് ഇടയില്‍ ലെഫ്‌നന്റ് കേണന്‍ ധോനിയെ ജാദവ് സല്യൂട്ട് ചെയ്തു. ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ് ആ സല്യൂട്ട് ഇപ്പോള്‍. 

പ്രത്യേക തൊപ്പി ധരിച്ചതിന് പുറമെ, ഇന്ത്യന്‍ താരങ്ങള്‍ റാഞ്ചി ഏകദിനത്തിലെ മാച്ച് ഫീയും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിനായി നല്‍കും. നായകന്‍ വിരാട് കോഹ് ലിയാണ് ഇക്കാര്യം അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ