കായികം

ഇനി ആശങ്ക വേണ്ട, സ്മിത്തും വാര്‍ണറും ഇന്ത്യയില്‍ കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ ഇവര്‍ക്ക് നേരിടേണ്ടി വന്ന വിലക്ക് മാര്‍ച്ചില്‍ അവസാനിക്കും. ഈ സാഹചര്യത്തിലാണ് ഐപിഎല്‍ കളിക്കാന്‍ ഇരുവരും എത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നത്.

മാര്‍ച്ച് 28നാണ് ഇരുവര്‍ക്കും മേലുള്ള വിലക്ക് അവസാനിക്കുന്നത്. പാകിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ ഏകദിന പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങള്‍ കളിക്കാനും സ്മിത്തിനും വാര്‍ണര്‍ക്കും സാധിച്ചേക്കും. തോളിനേറ്റ പരിക്കില്‍ ശസ്ത്രക്രീയയ്ക്ക് വിധേയനായ സ്മിത്ത് പരിശീലനത്തിന് ഇറങ്ങി കഴിഞ്ഞു. 

സ്റ്റീവ് സ്മിത്തിന്റെ വരവ് രാജസ്ഥാന്‍ റോയല്‍സിനും, ഡേവിഡ് വാര്‍ണറുടെ വരവ് സണ്‍റൈസേഴ്‌സിനും ശക്തി പകരും. ലോക കപ്പിനും, പിന്നാലെ വരുന്ന ആഷസ് പരമ്പരയ്ക്കും ഒരുങ്ങുവാന്‍ ഇവരെ ഐപിഎല്‍ സഹായിക്കുമെന്നും, ഐപിഎല്ലിലെ ഇവരുടെ പ്രകടനം വിലയിരുത്തും എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു. 

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം യുഎഇയിലാണ് പാകിസ്ഥാനെതിരായ അവരുടെ പരമ്പര. നായക സ്ഥാനത്തേക്ക് സ്മിത്തിനെ തിരികെ കൊണ്ടുവരുവാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറാകുമോ എന്നുമറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്