കായികം

ഇപ്പോഴും മറന്നിട്ടില്ല ബ്രോഡ് ആ പ്രഹരം; യുവിക്കതിന് മറുപടിയുമുണ്ട്‌

സമകാലിക മലയാളം ഡെസ്ക്

യുവരാജ് സിങ്ങിന്റെ ആ ആറ് തകര്‍പ്പന്‍ സിക്‌സുകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അറിയാതെ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ മുഖവും നമുക്ക് മുന്നിലേക്കെത്തും. യുവരാജിനെ കാണുമ്പോള്‍ നിങ്ങളുടെ മനസിലേക്ക് എത്തുന്നത് എന്ത് എന്ന ചോദ്യത്തിന് സ്റ്റുവര്‍ട്ട് ബ്രോഡും പറയുന്നത് അത് തന്നെ...ആ സിക്‌സുകള്‍ തന്നെ...

യുവിയെ കാണുമ്പോള്‍ നിങ്ങളുടെ മനസിലേക്ക് വരുന്നത് എന്ത് എന്ന ചോദ്യവുമായിട്ടാണ് മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമങ്ങളില്‍ എത്തിയത്. ആരാധകര്‍ യുവി തങ്ങള്‍ക്ക് സമ്മാനിച്ച പ്രിയപ്പെട്ട നിമിഷങ്ങളെ ഓര്‍ത്തെടുത്ത കൂട്ടത്തില്‍ മറുപടിയുമായി സ്റ്റുവര്‍ട്ട് ബ്രോഡുമെത്തി. 

സിക്‌സ് എന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ബ്രോഡ് കമന്റ് ചെയ്തത്. ബ്രോഡിന്റെ കമന്റിന് മറുപടിയുമായി യുവിയുമെത്തി. 400ല്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നത് അങ്ങിനെയാണെന്നായിരുന്നു യുവിയുടെ മറുപടി. ലെജന്‍ഡ് എന്നാണ് ബ്രോഡിനെ യുവി വിശേഷിപ്പിച്ചതും. 

ഇരുവരും ചേര്‍ന്ന് ലോക കപ്പ് ട്വന്റി20യിലെ ആ സിക്‌സുകളുടെ ഓര്‍മയിലേക്ക് തങ്ങളെ വീണ്ടും കൊണ്ടുപോയതിന്റെ ത്രില്ലിലാണ് ആരാധകര്‍. കളിക്കളത്തിലേക്ക് വരുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയുള്ള യുവിയുടെ തകര്‍പ്പന്‍ കളി കാണുവാനാണ് ആരാധകരുടെ കാത്തിരിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍