കായികം

വനിതാ ദിനം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും; ടോസ് നല്‍കാന്‍ വനിതയെത്തും

സമകാലിക മലയാളം ഡെസ്ക്

വനിതാ ദിനത്തിന്റെ ഭാഗമായി ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ടോസ് നല്‍കാന്‍ വനിതയെ മുന്നില്‍ നിര്‍ത്തി ബിസിസിഐ. സിഒഎ മെമ്പര്‍ ഡയാന ഇഡല്‍ജിയായിരിക്കും ടോസ് കൈമാറുക. 

നായകന്മാരായ ആരോണ്‍ ഫിഞ്ചിനും, വിരാട് കോഹ് ലിക്കും ഒപ്പം എത്തി പിച്ച് പരിശോധിക്കാന്‍ ഡയാന എത്തും. പിന്നാലെ മാച്ച് റഫറിക്ക് ടോസ് കൈമാറും. കൂടുതല്‍ സ്ത്രീകളെ ക്രിക്കറ്റിലേക്ക് കൊണ്ടുവരുവാനുള്ള തന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്നാണ് ഡയാന പറയുന്നത്. വനിതാ ക്രിക്കറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനായി ബിസിസിഐയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും, സ്ത്രീകളുടെ തുല്യ അവകാശത്തിനായി ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഡയാനയെന്ന് ബിസിസിഐയും പ്രതികരിച്ചു. 

കളിക്കളത്തിലേക്ക് വരുമ്പോള്‍ റാഞ്ചിയില്‍ ജയം പിടിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. റാഞ്ചിയിലെ ധോനിയുടെ അവസാന മത്സരമായിരിക്കും ഇതെന്നിരിക്കെ ധോനിയുടെ തകര്‍പ്പന്‍ കളിയും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി