കായികം

ധോനിയുടെ മണ്ണില്‍ കോഹ് ലിയും സംഘവും നല്‍കിയത് 78 ലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തിനായി ജീവന്‍ നല്‍കുന്ന സൈന്യത്തിനൊപ്പം നിന്നാണ് ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനം റാഞ്ചിയില്‍ കളിച്ചത്. പട്ടാളത്തൊപ്പിയുമായി കളിക്കളത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ സംഘം മാച്ച് ഫീയും വീരമൃത്യവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി നല്‍കി. അങ്ങിനെ കോഹ് ലിയും ഇന്ത്യന്‍ ടീമിനെ 14 താരങ്ങളും ചേര്‍ന്ന് നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കിയത് 78 ലക്ഷം രൂപ. 

ലെഫ്‌നന്റ് കേണല്‍ മഹേന്ദ്ര സിങ് ധോനിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍, പ്ലേയിങ് ഇലവനിലെ താരങ്ങളുടെ മാച്ച് ഫീയായി 66 ലക്ഷം രൂപയും, നാല് റിസര്‍വ് താരങ്ങളുടെ ഫീയായി 12 ലക്ഷം രൂപയുമാണ് നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് എത്തുന്നത്. 

ധോനിയായിരുന്നു പട്ടാളത്തൊപ്പി ഇന്ത്യന്‍ താരങ്ങള്‍ക്ക് വിതരണം ചെയ്തത്. വര്‍ഷത്തില്‍ ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഒരു മത്സരത്തില്‍ ഇന്ത്യ ആര്‍മി തൊപ്പി ധരിച്ചാവും കളിക്കുവാന്‍ ഇറങ്ങുക. പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയാണ് ഞങ്ങളിത് ചെയ്യുന്നത്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഞാന്‍ രാജ്യത്തോട് പറയുകയാണ്, സാമ്പത്തിക സഹായവുമായി എല്ലാവരും മുന്നോട്ടു വരാന്‍ തയ്യാറാവണം, റാഞ്ചിയില്‍ കോഹ് ലി പറഞ്ഞു. 

പ്രത്യേക തൊപ്പി ധരിച്ച് കളിക്കുവാന്‍ ഞങ്ങളുടെ അനുവാദം തേടിയിരുന്നതായി ഐസിസിയും വ്യക്തമാക്കി. ധോനിയുടെ മണ്ണാണ് റാഞ്ചി. സൈന്യത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാന്‍ അതിലും യോജിച്ച ഇടമില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്