കായികം

ഓസ്‌ട്രേലിയയ്ക്ക് 359 റണ്‍സ് വിജയ ലക്ഷ്യം; പരുങ്ങി ഇന്ത്യന്‍ മധ്യനിര

സമകാലിക മലയാളം ഡെസ്ക്

മൊഹാലിയില്‍ ഓസ്‌ട്രേലിയയ്ക്ക് 359 റണ്‍സിന്റെ വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് എടുത്തു. ഓപ്പണര്‍മാരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 

ടോസ് ജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തും, ധവാനും ചേര്‍ന്ന് നല്‍കിയ അടിത്തറ വേണ്ടവിധം വിനിയോഗിക്കുവാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്കായില്ല. 193 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് രോഹിത്തും ധവാനും ചേര്‍ന്ന് തീര്‍ത്തപ്പോള്‍ മധ്യനിരയില്‍ പന്തും, വിജയ് ശങ്കറും മാത്രമാണ് അല്‍പ്പമെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്നത്. 

പന്ത് 24 പന്തില്‍ നാല് ഫോറും ഒരു സിക്‌സും പറത്തി മടങ്ങിയപ്പോള്‍, 15 പന്തില്‍ നിന്നും ഒരു ഫോറും രണ്ട് സിക്‌സും പറത്തി വിജയ് ശങ്കര്‍ 26 റണ്‍സ് എടുത്ത് കളം വിട്ടു. കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ കോഹ് ലിയെ ഏഴ് റണ്‍സ് എടുത്ത് നില്‍ക്ക് ഓസ്‌ട്രേലിയ മടക്കി. റായിഡുവിന് പകരം പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ച കെ.എല്‍.രാഹുല്‍ 31 പന്തില്‍ നിന്നും ഒരു ബൗണ്ടറിയോടെ 26 റണ്‍സ് എടുത്ത് പുറത്തായി. 

കേദാര്‍ ജാദവിനും കാര്യമായൊന്നും ചെയ്യാനായില്ല. പന്ത് മടങ്ങിയതിന് ശേഷം 22 പന്തുകള്‍ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് ബൗണ്ടറി നേടുവാനായത് തന്നെ. അവസാന ഓവറുകളിലെ പോരായ്മ ലോക കപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തലവേദന തന്നെയാണ്. വിജയ് ശങ്കറിന്റെ അവസാന ഓവറിലെ കളിയാണ് ഇന്ത്യന്‍ സ്‌കോര്‍ 350 കടക്കുവാന്‍ സഹായിച്ചത്.

രോഹിത് മടങ്ങിയതിന് ശേഷം രാഹുലും ധവാനും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്തിരുന്നു. എന്നാല്‍ അതില്‍ 47 റണ്‍സും പിറന്നത് ധവാന്റെ ബാറ്റില്‍ നിന്നുമാണ്. പിന്നിട് വന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം ഒന്നൊന്നായി മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു