കായികം

റാഞ്ചിയിലെ തോല്‍വിയില്‍ നിന്ന് കരകയറണം; ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ പന്തിലേക്കാണ് ശ്രദ്ധയെല്ലാം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചിയിലെ തോല്‍വിക്ക് മറുപടി നല്‍കി പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ റിഷഭ് പന്തിലേക്കാണ് ശ്രദ്ധയെല്ലാം. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ ധോനിക്ക് വിശ്രമം അനുവദിച്ചതോടെ പ്ലേയിങ് ഇലവനിലേക്ക് എത്തുന്ന പന്തിന് രണ്ട് ഏകദിനങ്ങളിലും മികച്ച കളി പുറത്തെടുക്കേണ്ടത് ലോക കപ്പ് സാധ്യത നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. 

പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളില്‍ ലോക കപ്പ് ടീമിനെ തെരഞ്ഞെടുക്കുക മുന്നില്‍ വെച്ച് ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഉറപ്പാണ്. മൂന്നാം ഏകദിനത്തില്‍ പരിക്കേറ്റ ഷമിക്ക് പകരം ഭുവി ടീമിലേക്കെത്തിയേക്കും. ടോപ് ഓര്‍ഡറിലെ പ്രശ്‌നങ്ങളാണ് ഇന്ത്യയെ വലയ്ക്കുന്നത്. രോഹിത്തും, ധവാനും മികച്ച കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ തീര്‍ക്കുന്നില്ല. 

മൂന്ന് ഏകദിനങ്ങള്‍ കഴിയുമ്പോള്‍ 283 റണ്‍സുമായി കോഹ് ലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ റണ്‍ വേട്ടയില്‍ മുന്നില്‍. രണ്ടാമത് 118 റണ്‍സോടെ കേദാര്‍ ജാദവും. മൂന്ന് ഇന്നിങ്‌സില്‍ നിന്നും രോഹിത് നേടിയത് 51 റണ്‍സ്. അതിലും മോശം റായിഡുവിന്റെ ഫോമാണ്. മൂന്ന് ഇന്നിങ്‌സില്‍ നിന്നും 33 റണ്‍സാണ് റായിഡുവിന് നേടാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി