കായികം

ധോണിക്ക് പഠിക്കാനുള്ള പന്തിന്റെ ശ്രമം; റണ്ണൗട്ട് പാളി; അസ്വസ്ഥനായി കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ പരി​ഗണിച്ചിരുന്നില്ല. വിശ്രമാർഥമാണ് വെറ്റൻ താരത്തെ മാറ്റിയത്. ക്ക് പകരം റിഷഭ് പന്താണ് ടീമിൽ ഇടംകണ്ട താരം. നാലാം ഏകദിനത്തിൽ യുവതാരം പന്താണ് ഇന്ത്യൻ വിക്കറ്റ് കാത്തത്. ബാറ്റിങിൽ 36 റൺസെടുത്ത് തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെയ്ക്കാനും താരത്തിനായി. 

എന്നാൽ മത്സരത്തിനിടെ പന്ത് ധോണിയെ അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ധോണി റണ്ണൗട്ട് ചെയ്യുന്നത് പോലെ എതിർ താരത്തെ പുറത്താക്കാൻ പന്ത് ശ്രമിച്ചതാണ് പരാജയമായി മാറിയത്. ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ 44ാം ഓവറിൽ ധോണി മോഡൽ റണ്ണൗട്ട് ശ്രമം നടത്തി പാളിയപ്പോൾ നായകൻ കോഹ്‌ലിയുടെ രോഷവും പന്തിന് ഏറ്റുവാങ്ങേണ്ടി‌വന്നു.  

ഓസീസ് ഇന്നിംഗ്സിന്റെ 44-ം ഓവർ. അലക്സ് കാരിയാണ് ബാറ്റ് ചെയ്യുന്നത്. ചഹലെറിഞ്ഞ പന്ത് കാരിയുടെ ബാറ്റിലും പാഡിലുമായി കൊണ്ട് താഴെ വീണു. ഈ സമയം കാരി ക്രീസിന് വെളിയിലായിരുന്നു. ഒരു റണ്ണൗട്ട് അവസരം മുന്നിൽക്കണ്ട പന്താകട്ടെ ധോണി ചെയ്യാറുള്ളത് പോലെ സ്റ്റമ്പിലേക്ക് നോക്കാതെ നോ ലുക്ക് റണ്ണൗട്ടിലൂടെ ബാറ്റ്സ്മാനെ പുറത്താക്കാൻ ശ്രമം നടത്തി. എന്നാൽ പന്തിന്റെ ശ്രമം പാളി. വിക്കറ്റിൽ കൊള്ളാതെ പോയ പന്തിൽ ഓസീസ് താരങ്ങൾ ഒരു റൺ ഓടിയെടുക്കുകയും ചെയ്തു. ഇത് കണ്ട് ഫീൽഡിൽ നിന്നിരുന്ന ഇന്ത്യൻ നായകൻ കോഹ്‌ലി തന്റെ കൈകൾ കൊണ്ട് സംഭവത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുകൈയ്രമി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു