കായികം

വീണ്ടും 100 കടക്കാതെ നാണംകെട്ട് വിൻഡീസ്: പരമ്പര തൂത്തുവാരി ഇം​ഗ്ലണ്ട്

സമകാലിക മലയാളം ഡെസ്ക്

സെന്റ് കിറ്റ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 യിലും വെസ്റ്റിൻഡീസിന് നാണം കെട്ട തോൽവി. ഇത്തവണയും സ്കോർ 100 റൺസിന് മുകളിലേക്ക് ഉയർത്താൻ സാധിക്കാതെയാണ് വിൻഡീസിന്റെ ദയനീയ പരാജയം. എട്ട് വിക്കറ്റിന്റെ തോൽവിയോടെ വിൻഡീസ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 3-0ത്തിന് അടിയറവ് വെച്ചു. 

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 71 റൺസിന് പുറത്തായപ്പോൾ വെറും 10.3 ഓവറുകളിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 73 റൺസെടുത്ത് ഇംഗ്ലണ്ട് വിജയത്തിലെത്തുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ പന്തിൽത്തന്നെ അവർക്ക്‌ ഷായ് ഹോപ്പിന്റെ വിക്കറ്റ് നഷ്ടമായി. വരാനിരിക്കുന്ന വൻ ബാറ്റിങ് തകർച്ചയുടെ സൂചന മാത്രമായിരുന്നു 

മൂന്ന് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഡേവിഡ് വില്ലിയുടെ അവിസ്മരണീയ ബൗളിങ് പ്രകടനമായിരുന്നു ഇംഗ്ലണ്ട് നിരയിലെ ഹൈലൈറ്റ്. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇംഗ്ലണ്ട് ബൗളർമർമാർ വിൻഡീസിനെ 71 റൺസിൽ പുറത്താക്കി.

ചെറിയ വിജയ ലക്ഷ്യം പിന്തുടരാനുണ്ടായിരുന്ന ഇംഗ്ലണ്ട് അനായാസം റൺ കണ്ടെത്തി. ഓപണർമാരായ അലക്സ് ഹെയിൽസ് 20 റൺസും, ജോണി ബെയർസ്റ്റോ 37 റൺസുമെടുത്ത് മികച്ച ബാറ്റിങ് പ്രകടനം കാഴ്ച വെച്ചു. ഓപണർമാരെ രണ്ട് പേരെയും നഷ്ടമായെങ്കിലും‌ കൂടുതൽ വിക്കറ്റുകൾ‌ നഷ്ടപ്പെടുത്താതെ ജോ റൂട്ടും, ഇയാൻ മോർഗനും പതിനൊന്നാം ഓവറിൽ ഇംഗ്ലണ്ടിനെ ജയത്തിലെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ