കായികം

ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്ത്; ആരോസിന്റെ കുട്ടികളുടെ മിന്നുന്ന പ്രകടനം

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഐഎസ്എല്ലിലെ കഷ്ടകാലം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സൂപ്പര്‍ കപ്പിലും പിന്തുടര്‍ന്നു.ഐ ലീഗിലെ ചെറിയ ടീമായ ഇന്ത്യന്‍ ആരോസിനോട് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായി.

ശരാശരി 18 വയസുമാത്രമുള്ള ടീമിനോട് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ പോലും ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ അമര്‍ജിത്ത് കിയാമാണ് ആരോസിന്റെ രണ്ടു ഗോളുകളും നേടിയത്.

തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ആരോസ് കളംപിടിക്കുകയായിരുന്നു. അതിന് ഫലം ലഭിച്ചത് 39ാം മിനിറ്റിലും. അമര്‍ജിത്തിന്റെ ഇടംകാലന്‍ ഷോട്ട് തടുക്കാന്‍ ഫോമിലായിരുന്ന ധീരജിന് സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കാന്‍ ആറു മനിറ്റ് ബാക്കിനില്‍ക്കെ ബ്ലാസ്‌റ്റേഴ്‌സ് പിന്നിലായി. 

രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിക്കുമെന്നു കരുതിയ ബ്ലാസ്‌റ്റേഴ്‌സ് നിരാശപ്പെടുത്തി. ആരോസാകട്ടെ മുന്നേറ്റം തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടെ കോര്‍ണറിനൊടുവില്‍ വന്ന പന്ത് ബോക്‌സില്‍ കൈകൊണ്ട് തട്ടിയതിന് ബ്ലാസ്‌റ്റേഴ്‌സ് താരം അനസിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയും റഫറി പെനാല്‍റ്റി വിധിക്കുകയും ചെയ്തു. കിക്കെടുത്ത ക്യാപ്റ്റന് പിഴച്ചില്ല. 

അതിനിടെ ജിംഗാനെ ഫൗള്‍ ചെയ്തതിന് ആരോസ് താരം ജിതേന്ദ്ര സിങ്ങിനും ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഇതോടെ സൂപ്പര്‍ കപ്പിലും യോഗ്യത നേടാനാകാതെ പോയതോടെ ബ്ലാസ്‌റ്റേഴ്‌സിന് ഈ സീസണില്‍ ഓര്‍മിക്കാന്‍ കാര്യമായൊന്നും ഇല്ലാതായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം