കായികം

മധ്യനിരക്ക് വേണ്ടത് അനുഭവ സമ്പത്ത്; ധോണിയുടെ അനിവാര്യത ചൂണ്ടിക്കാട്ടി ഓസീസ് ഇതിഹാസം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെറ്ററൻ താരം മഹേന്ദ്ര സിങ് ധോണിയെ ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങളിൽ നിന്ന് വിശ്രമത്തിന്റെ പേരിൽ മാറ്റി നിർത്തിയത് വിമർശനത്തിന് വഴിവച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളിൽ തോറ്റ ഇന്ത്യ പരമ്പരയും കൈവിട്ടു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് പരമ്പരയില്‍ 2-0 ലീഡെടുത്ത ഇന്ത്യ തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങള്‍ തോറ്റാണ് പരമ്പര അടിയറവെച്ചത്.

ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കു ശേഷം ധോണിക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ മുന്‍ താരങ്ങളടക്കം രംഗത്തു വന്നു. ധോണിയുടെ അഭാവത്തില്‍ കോലിയുടെ ക്യാപ്റ്റന്‍സിയും വിമര്‍ശന വിധേയമായി.

ഇപ്പോഴിതാ ഇന്ത്യൻ ടീമിലെ ധോണിയുടെ സ്ഥാനത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിരിക്കുകയാണ് മു‍ൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോണിയുടെ പ്രാധാന്യം വില കുറച്ച് കാണരുതെന്ന് ക്ലാര്‍ക്ക് വ്യക്തമാക്കി. ധോണിയുടെ അനുഭവ സമ്പത്ത് ഇന്ത്യന്‍ മധ്യനിരക്ക് അനിവാര്യമാണെന്നും ക്ലാര്‍ക്ക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം