കായികം

നാലാമത് ആര്‌ ബാറ്റ് ചെയ്യും? ഗാംഗുലിക്ക് പിന്നാലെ ഞെട്ടിച്ച് റിക്കി പോണ്ടിങ്ങിന്റെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ബാറ്റിങ് ഓര്‍ഡറിലെ നാലാം സ്ഥാനത്തെ കുറിച്ച് ഇന്ത്യയ്ക്ക് ഇനിയും വ്യക്തത വന്നിട്ടില്ല. നാലാം സ്ഥാനത്ത് ചേതേശ്വര്‍ പൂജാരയെ പരിഗണിക്കണം എന്ന ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ നിര്‍ദേശം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ് മറ്റൊരു സര്‍പ്രൈസ് പേരുമായി എത്തുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരെ ലോക കപ്പില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്ങില്‍ നാലാം സ്ഥാനത്ത് പരിഗണിക്കാം എന്നാണ് പോണ്ടിങ് പറയുന്നത്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അവര്‍ ചിലരെ പരീക്ഷിച്ചു. റായിഡു, റിഷഭ് പന്ത്, ശങ്കര്‍ എന്നിവരെ. അവര്‍ക്ക് ശ്രേയസ് അയ്യരേയും പരീക്ഷിക്കാവുന്നതാണ്. മികച്ച കളിക്കാരനാണ് ശ്രേയസ് എന്നും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കോച്ച് കൂടിയായ പോണ്ടിങ് പറയുന്നു. 

ഡൊമസ്റ്റിക് സീസണില്‍ അയ്യര്‍ക്ക് മികവ് പുലര്‍ത്തുവാനായതും പോണ്ടിങ് ചൂണ്ടിക്കാണിക്കുന്നു. ചേതേശ്വര്‍ പൂജാരയെ ഏകദിനത്തില്‍ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യിച്ചാല്‍ ഇന്ത്യയ്ക്ക് രാഹുല്‍ ദ്രാവിഡിനെ പോലൊരു ബാറ്റ്‌സ്മാനെ ലഭിക്കുമെന്നായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. 

ലോക കപ്പിന് മുന്‍പുള്ള ഇന്ത്യയുടെ രാജ്യാന്തര മത്സരങ്ങളെല്ലാം കഴിഞ്ഞിട്ടും ബാറ്റിങ് ഓര്‍ഡറിലെ നാലാം സ്ഥാനത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഐപിഎല്ലില്‍ കെ.എല്‍.രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ എങ്ങിനെ കളിക്കുന്നു എന്നതാശ്രയിച്ചിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ