കായികം

അന്ന് നാണക്കേട് സമ്മാനിച്ചവര്‍, ഇന്നവരെ സ്വീകരിച്ചത് വാരിപ്പുണര്‍ന്ന്; സ്മിത്തും വാര്‍ണറും ടീമിനൊപ്പം ചേര്‍ന്നപ്പോള്‍

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടിന്റെ ദിനങ്ങള്‍ സമ്മാനിച്ചായിരുന്നു സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും കളിക്കളം വിടുന്നത്. ഓസീസ് ടീമിലേക്ക് ഒരു വര്‍ഷത്തിനിപ്പുറം മടങ്ങിയെത്തിയപ്പോള്‍ വാരിപ്പുണര്‍ന്നാണ് സഹതാരങ്ങള്‍ സ്മിത്തിനേയും വാര്‍ണറേയും സ്വീകരിച്ചത്. 

ദുബൈ വേദിയാവുന്ന പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി ഓസീസ് ടീം എത്തിയപ്പോഴാണ് സ്മിത്തും വാര്‍ണറും ടീമിനൊപ്പം ചേര്‍ന്നത്. ഇവരെല്ലാം എപ്പോഴും ഒപ്പമുണ്ടായിരുന്നു എന്നത് പോലെയാണ് തോന്നുന്നത്. ഞങ്ങളെ ഇരു കൈകളും നീട്ടിയാണ് അവര്‍ സ്വീകരിച്ചത് എന്നും ഡേവിഡ് വാര്‍ണര്‍ പറയുന്നു. 

ഇന്ത്യയ്‌ക്കെതിരെ മികച്ച പരമ്പര ജയം അവര്‍ നേടി. പാകിസ്ഥാനെതിരേയും ആ മികവ് അവര്‍ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാര്‍ണര്‍ പറഞ്ഞപ്പോള്‍, നല്ല ഉന്മേഷത്തിലാണ് ടീം ഇപ്പോള്‍ എന്നായിരുന്നു സ്മിത്തിന്റെ വാക്കുകള്‍. അവരെ ഒരിക്കലും ഞങ്ങള്‍ പിരിഞ്ഞിട്ടില്ല എന്ന നിലയിലാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചത് എന്നും സ്മിത്ത് പറയുന്നു. 

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ഒരു മാസത്തെ വിലക്ക് കഴിഞ്ഞെത്തുന്ന സ്മിത്തിനും വാര്‍ണര്‍ക്കും പാകിസ്ഥാനെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ കളിക്കുന്നതില്‍ തടസമില്ല. എന്നാല്‍ ഐപിഎല്ലിന് ശേഷമാകും സ്മിത്തും വാര്‍ണറും ടീമിലേക്ക് മടങ്ങി എത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്