കായികം

ധോണിയുടെ 'ഓടിത്തൊട്ടു കളി' അവസാനിക്കുന്നില്ല, വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ടുത്തെത്തിയ ആരാധകന് വേഗത്തില്‍ പിടികൊടുക്കാതെ ഓടുന്ന മഹേന്ദ്ര സിങ് ധോണിയുടെ വീഡിയോ കുറച്ചുനാളുകള്‍ക്ക് മുമ്പ് വൈറലായിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു സംഭവം. ഇപ്പോള്‍ ചെന്നൈയിലും താരം ഇതേ കളി ആവര്‍ത്തിച്ചിരിക്കുകയാണ്. 

ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പരിശീലനത്തിനിടെയാണ് ധോണിയുടെ അടുത്തേക്ക് ആരാധകന്‍ ഓടിയെത്തിയത്. എളുപ്പത്തില്‍ ആരാധകന് പിടികൊടുക്കാതെ അടുത്തുണ്ടായിരുന്നവര്‍ക്കു ചുറ്റും ഓടുന്ന വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ആണ് 'ക്യാച്ച് മീ ഈഫ് യു ഫാന്‍' എന്ന അടിക്കുറിപ്പോടെ വിഡിയോ പുറത്ത് വിട്ടത്. ഒടുവില്‍ ഫാന്‍ ബോയിയുടെ അടുത്തെത്തി കൈ കൊടുത്ത് സംസാരിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ