കായികം

'ബാഹുബലി'യായി ഷെഹ്സാദ് ; ചരിത്രജയത്തിൽ അഫ്​ഗാന്റെ ആഹ്ലാദത്തിൽ താരമായി മുഹമ്മദ്  ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ജയം നേടി അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് ബുക്കിൽ ഇടംപിടിച്ചത് കഴിഞ്ഞദിവസമാണ്.  അയര്‍ലന്റിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാന്റെ ചരിത്ര ജയം.  സ്പിന്‍ ബൗളര്‍ റാഷിദ് ഖാന്റേയും രണ്ടിന്നിങ്‌സിലുമായി 174 റണ്‍സടിച്ച റഹ്മത് ഷായുടേയും മികവാണ് അഫ്ഗാന്റെ വിജയത്തില്‍ നിര്‍ണായകമായത്. 

എന്നാല്‍ ടെസ്റ്റിലെ കന്നി വിജയത്തിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ താരമായത് ഓപ്പണർ മുഹമ്മദ് ഷെഹ്‌സാദ് ആയിരുന്നു. അഫ്ഗാന്‍ താരങ്ങള്‍ ട്രോഫിയുമായി ഫോട്ടോക്ക് പോസ് ചെയ്ത ശേഷം ഷെഹ്‌സാദ് ആ ട്രോഫി തലയിലേറ്റുകയായിരുന്നു. ട്രോഫി തലയിലേറ്റി നടന്ന ഷെഹ്സാദിനെ ടീമം​ഗങ്ങൽ 'ബാഹുബലി' എന്ന് വിളിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ആദ്യ ഇന്നിം​ഗ്സിൽ 40 റൺസെടുത്ത ഷെഹ്സാദ്, എന്നാൽ രണ്ടാം ഇന്നിം​ഗ്സിൽ രണ്ട് റൺസിന് പുറത്തായി. അഫ്​ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പർ കൂടിയാണ് ഷെഹ്സാദ്. എന്നാൽ അയർലൻഡിനെതിരായ ടെസ്റ്റിൽ ഇക്രം അലി ഖിൽ ആയിരുന്നു കീപ്പറായത്.  അഫ്​ഗാനിസ്ഥാൻ വിജയിച്ചെങ്കിലും, അയർലൻഡിന്റെ ടിം മുർത ചരിത്ര റെക്കോഡ് സ്വന്തം പേരിൽ കുറിച്ചിരുന്നു. ടെസ്റ്റിലെ രണ്ട് ഇന്നിം​ഗ്സിലും 25 റൺസിലേറെ നേടുന്ന 11-ാം നമ്പർ  ബാറ്റ്സ്മാൻ എന്ന റെക്കോഡാണ് മുർത കരസ്ഥമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്