കായികം

പന്താകും ഇനി ഇന്ത്യയ്ക്ക് എല്ലാം, കാരണങ്ങള്‍ നിരത്തി യുവിയും പറയുന്നു

സമകാലിക മലയാളം ഡെസ്ക്

റിഷഭ് പന്ത് എന്നതായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ഉയര്‍ന്നു കേള്‍ക്കുവാന്‍ പോകുന്ന വമ്പന്‍ പേര് എന്ന് യുവരാജ് സിങ്. 27 പന്തില്‍ 78 റണ്‍സ് അടിച്ചുകൂട്ടി ഐപിഎല്ലിന് വെടിക്കെട്ട് തുടക്കം പന്ത് നല്‍കിയതിന് പിന്നാലെയാണ് യുവിയുടെ പ്രതികരണം. 

ലോക കപ്പ് സെലക്ഷനെ കുറിച്ച് എനിക്ക് പറയുവാനാവില്ല. പക്ഷേ റിഷഭ് പന്ത് എല്ലാ അര്‍ഥത്തിലും മികവ് കാണിച്ചു. കഴിഞ്ഞ സീസണും റിഷഭ് പന്തിന് മികച്ചതായിരുന്നു. ടെസ്റ്റിലും പന്ത് മികവ് കാണിക്കുന്നു. ഈ പ്രായത്തില്‍ രണ്ട് വിദേശ സെഞ്ചുറികള്‍ എന്നത് പന്തിന്റെ ചിന്താഗതി എന്തെന്ന് വ്യക്തമാക്കുന്നുണ്ടെന്നും യുവി പറയുന്നു. 

നല്ല രീതിയില്‍ നമ്മള്‍ പന്തിനെ വളര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. വരും നാളില്‍ നമുക്കായുള്ള വമ്പന്‍ പേരാണ് റിഷഭ് പന്ത് എന്നും യുവി പറഞ്ഞു. 213 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മുംബൈയ്ക്ക് വേണ്ടി പൊരുതി യുവിയും ആദ്യ കളിയില്‍ തന്നെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. 35 പന്തില്‍ നിന്നും അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തി 53 റണ്‍സ് എടുത്തുവെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കുവാന്‍ യുവിക്കായില്ല. 

സച്ചിനുമായിട്ടുള്ള സംസാര്യം കാര്യങ്ങള്‍ തനിക്ക് എളുപ്പമാക്കി തരുന്നുവെന്നും യുവി പറഞ്ഞു. 37,38,39 എന്നീ പ്രായത്തിലൂടെ കടന്നുപോയ സമയത്ത് സച്ചിന്‍ എങ്ങിനെയാണ് ക്രിക്കറ്റിനെ നോക്കിക്കണ്ടത് എന്ന് സച്ചിനോട് ഞാന്‍ ആരായാറുണ്ട്. സച്ചിനോട് ഇക്കാര്യങ്ങളിലുള്ള ചര്‍ച്ച എനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി തരുന്നു. ക്രിക്കറ്റ് ഇപ്പോഴും ആസ്വദിക്കുന്നത് കൊണ്ടാണ് കളി തുടരുന്നത് എന്നും യുവി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്