കായികം

മുന്‍പ് കണ്ടിട്ടുണ്ടോ? ഒരു ഇടംകയ്യന്റെ ഇത്രയും തകര്‍പ്പന്‍ ഹെലികോപ്റ്റര്‍ ഷോട്ട്‌!

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലിനോടുള്ള ഇഷ്ടം കൊണ്ടാണോ, അതോ ലോക കപ്പ് ടീമില്‍ ഇടം നേടുവാന്‍ വേണ്ടിയാണോ? പന്തിന്റെ മനസില്‍ എന്തായാലും ഈ കളി ഒരു രക്ഷയുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 288.89 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച ഈ ഇടംകയ്യന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും വന്ന ഹെലികോപ്റ്റര്‍ ഷോട്ട് കണ്ടതിന്റെ ത്രില്‍ ഇപ്പോഴും ആരാധകരില്‍ നിന്നും വിട്ടുപോയിട്ടുണ്ടാവില്ല. 

അക്‌സര്‍ പട്ടേലിനെ പുറത്താക്കിയതിന് ശേഷം 18ാം ഓവറിലെ മൂന്നാം പന്തില്‍ യോര്‍ക്കറാണ് ബൂമ്ര പന്തിന് നേര്‍ക്ക് ഉതിര്‍ത്തത്. ക്ലാസിക് ഹെലികോപ്ടര്‍ ഷോട്ടാണ് അവിടെ പന്തിന്റെ ബാറ്റില്‍ നിന്നും വിരിഞ്ഞത്. ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് ഹെലികോപ്ടര്‍ കണക്കെ ബോള്‍ പാഞ്ഞു. 

ഷോട്ട് ഓഫ് ദി ഇവനിങ് എന്നായിരുന്നു കമന്റേറ്റര്‍മാര്‍ അതിനെ വിശേഷിപ്പിച്ചത്. ആ ഓവറില്‍ തന്നെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറെ പന്ത് വീണ്ടും അതിര്‍ത്തി തൊടിയിക്കാതെ പറത്തി. മുംബൈയ്‌ക്കെതിരെ ഏറ്റവും വേഗത്തില്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കുന്ന റെക്കോര്‍ഡും പന്ത് സ്വന്തമാക്കി. 18 പന്തിലായിരുന്നു പന്ത് 50 കടന്നത്. 2012ല്‍ 20 പന്തില്‍ മുംബൈയ്‌ക്കെതിരെ അര്‍ധ ശതകം കുറിച്ച ധോനിയുടെ റെക്കോര്‍ഡ് ആണ് പന്ത് ഇവിടെ മറികടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം