കായികം

55 പന്തില്‍ 102 റണ്‍സ്; തകര്‍ത്താടി സഞ്ജു; ഹൈദരാബാദിന് 199 റണ്‍സ് വിജയലക്ഷ്യം 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്‍ മത്സരത്തില്‍ മലയാളി താരം സഞ്ജു വി സാംസണിന് മിന്നുന്ന സെഞ്ചുറി. തകര്‍ത്തടിച്ച സഞ്ജു 55 പന്തില്‍ നിന്ന് നാലു സിക്‌സും 10 ബൗണ്ടറിയുമടക്കം 102 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജുവിന്റെ സെഞ്ചുറിയുടെ മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 199 റണ്‍സ് വിജയലക്ഷ്യം.

ഐ.പി.എല്‍ 12-ാം സീസണിലെ ആദ്യ സെഞ്ചുറിയാണിത്. ഐ.പി.എല്ലില്‍ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ചുറിയും. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറില്‍ ഒരു സിക്‌സും നാലു ബൗണ്ടറിയുമടക്കം 24 റണ്‍സാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അടിച്ചുകൂട്ടിയത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും മികവില്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. 

കഴിഞ്ഞ മത്സരത്തിലെ താരമായ ജോസ് ബട്ട്‌ലറെ രാജസ്ഥാന് തുടക്കത്തിലെ നഷ്ടമായി. 15 റണ്‍സായിരുന്നു ബട്ട്‌ലറിന്റെ സമ്പാദ്യം.എട്ടു പന്തില്‍ നിന്ന് അഞ്ചു റണ്‍സ് മാത്രമായിരുന്നു ബട്ട്‌ലറുടെ സമ്പാദ്യം. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച രഹാനെ  -സഞ്ജു സഖ്യമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. രണ്ടാം വിക്കറ്റില്‍ 119 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 49 പന്തുകള്‍ നേരിട്ട രഹാനെ മൂന്നു സിക്‌സും നാലു ബൗണ്ടറിയുമടക്കം 70 റണ്‍സെടുത്തു. 

ഹൈദരാബാദിനായി റാഷിദ് ഖാന്‍ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 24 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു