കായികം

നാലാം പന്തിലും ഡിഫന്‍സിവ് ഷോട്ട് എന്നത് അയാളുടെ മനസിലുണ്ടായില്ല; യുവി ഫോര്‍ വേള്‍ഡ് കപ്പ് എന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കോഹ് ലി തകര്‍ത്തു കളിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ക്കും, രോഹിത് തകര്‍ത്തു കളിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കുമാകും സന്തോഷം...എന്നാല്‍ യുവരാജ് സിങ് തകര്‍ത്തു കളിച്ചാല്‍ അത് എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും ആവേശമാകും എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന പ്രതികരണങ്ങള്‍. ബാംഗ്ലൂരിനെതിരെ പതിനാലാം ഓവറില്‍ തുടരെ മൂന്ന് സിക്‌സ് പറത്തിയതിന് പിന്നാലെ ''യുവി ഫോര്‍ വേള്‍ഡ് കപ്പ്'' എന്നാണ് ആരാധകര്‍ പറയുന്നത്... 

മുംബൈ ഇന്നിങ്‌സിന്റെ പതിനാലാം ഓവറില്‍ മൂന്ന് വട്ടം തുടരെ സിക്‌സ് പായിച്ചിട്ടും, നാലാം പന്തില്‍ ഡിഫന്‍സിഫ് ഷോട്ട് കളിക്കുക എന്ന ചിന്തപോലും യുവിയുടെ മനസിലൂടെ കടന്നുപോയില്ല. 2007ലെ ട്വന്റി20 ലോക കപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആറ് സിക്‌സ് പായിച്ചതിന്റെ തുടര്‍ച്ചയൊന്ന് ആരാധകരും യുവിയും മനസില്‍ കണ്ടു. 

നാലാം പന്തും ബൗണ്ടറി ലൈന്‍ തൊടിയിക്കാതെ പറത്തുവാനുള്ള ശ്രമത്തിന് ഇടയില്‍ വീണുവെങ്കിലും ആരാധകരെ കയ്യിലെടുത്താണ് യുവി ക്രീസില്‍ നിന്നും മടങ്ങിയത്. ഐപിഎല്ലിന് പിന്നാലെ വരുന്ന ലോക കപ്പില്‍ യുവിയെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായിട്ടാണ് ആരാധകര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. 

ബാറ്റിങ് പൊസിഷനില്‍ നാലാം സ്ഥാനത്ത് യുവിയെ പരിഗണിക്കണം എന്നാണ് ആരാധകരുടെ ആവശ്യം. ഐപിഎല്ലിലെ ഈ സീസണില്‍ മികച്ച കളി പുറത്തെടുത്ത് അതിലൂടെ ലോക കപ്പ് ടീമില്‍ യുവി ഇടംപിടിക്കുന്നത് സ്വപ്‌നം കാണുകയാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി