കായികം

തകര്‍പ്പന്‍ തുടക്കം നല്‍കി രോഹിത് മടങ്ങി; തകര്‍ത്തടിക്കാന്‍ ഡികോക്കിനൊപ്പം യുവിയും ചേരുന്നു

സമകാലിക മലയാളം ഡെസ്ക്

തകര്‍പ്പന്‍ തുടക്കം നല്‍കി രോഹിത് ശര്‍മ മടങ്ങിയെങ്കിലും സ്‌കോറിങ്ങിന്റെ വേഗം കൂട്ടി ഡികോക്ക്. 11 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന നിലയിലാണ് മുംബൈ സ്‌കോര്‍. 

ടോസ് ജയിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 പന്തില്‍ നിന്നും അഞ്ച് ഫോര്‍ അടിച്ച് 32 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. പിന്നാലെ എത്തിയ സുര്യകുമാര്‍ യാദവിന് 11 റണ്‍സ് എടുത്ത് നില്‍ക്കെ മുരുഗന്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 

കഴിഞ്ഞ കളിയില്‍ തുടരെ മൂന്ന് സിക്‌സ് നേടി ആരാധകരെ ത്രില്ലടിപ്പിച്ച യുവി, പഞ്ചാബിനെതിരെ ക്രീസിലെത്തി ആദ്യ മിനിറ്റുകളില്‍ തന്നെ കൂറ്റനടികള്‍ക്കുള്ള ശ്രമം തുടങ്ങി. ടൈയുടെ ഓവറില്‍ രണ്ട് ബൗണ്ടറിയാണ് യുവി നേടിയത്. 34 പന്തില്‍ നിന്നും അര്‍ധ ശതകം പിന്നിട്ടാണ് ഡികോക്കിന്റെ തകര്‍പ്പന്‍ കളി. മുരുഗന്‍ അശ്വിനും ആര്‍ അശ്വിനുമാണ് സ്‌കോര്‍ കണ്ടെത്തുന്നതില്‍ മുംബൈയ്ക്ക് വെല്ലുവിളി തീര്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു