കായികം

യുവിയുടെ ഇരയായതില്‍ തളരരുത്; ചഹലിന് ഹൃദയം തൊടുന്ന മറുപടിയുമായി സ്റ്റുവര്‍ട്ട് ബ്രോഡ്‌

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: തുടരെ മൂന്ന് വട്ടമായിരുന്നു ചഹലിനെ യുവി നിലംതൊടീക്കാതെ പറത്തിയത്. 2007ലെ ട്വന്റി20 ലോക കപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഓവറിലെ ആറ് പന്തും സിക്‌സ് പറത്തി പ്രഹരിച്ചതിന്റെ ഓര്‍മ ആരാധകരിലേക്ക് യുവി തിരികെ കൊണ്ടുവന്നു. ചഹലും കളിക്ക് ശേഷം പറഞ്ഞത് അതാണ്, ഞാന്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ആയത് പോലെ തോന്നിയെന്ന്. 

യുവി മൂന്ന് തുടര്‍ സിക്‌സുകള്‍ തനിക്കെതിരെ അടിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ പോലെ തോന്നിയെന്ന ചഹലിന്റെ പ്രതികരണത്തിന് മറുപടിയുമായി എത്തുകയാണ് ബ്രോഡ്. ഹൃദയം തൊടുന്ന മറുപടിയാണ് ചഹലിന് ബ്രോഡ് നല്‍കുന്നത്. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്കും എന്നെപ്പോലെ 437 വിക്കറ്റ് ഒക്കെ നേടാന്‍ കഴിയട്ടെ എന്നാണ് ബ്രോഡിന്റെ വാക്കുകള്‍. 

ബ്രോഡ് ഇങ്ങനെ ഒരു മറുപടി ചഹലിന് നല്‍കുന്നതിലും കാരണമുണ്ട്. യുവിയെ കുറിച്ച് ആലോചിക്കുമ്പോള്‍ നിങ്ങളുടെ മനസിലേക്ക് വരുന്നത് എന്താണെന്ന ചോദ്യം ഉന്നയിച്ച് സമൂഹമാധ്യമങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് വന്നിരുന്നു. അന്ന് സിക്‌സ് എന്നായിരുന്നു ബ്രോഡിന്റെ മറുപടി. ബ്രോഡിന് മറുപടിയുമായി അവിടെ യുവി എത്തുകയും ചെയ്തിരുന്നു. 427 വിക്കറ്റുകള്‍ വീഴ്ത്തിയ ലെജന്‍ഡായില്ലേ നിങ്ങളെന്നായിരുന്നു യുവി മറുപടിയായി കുറിച്ചത്. 

യുവിയുടെ മറുപടിയിലൂന്നിയാണ് ഇന്ന് ചഹലിന് ബ്രോഡ് മറുപടി കൊടുക്കുന്നത്. ലോക കപ്പ് പോലൊരു ടൂര്‍ണമെന്റില്‍ തുടരെ ആറ് വട്ടം സിക്‌സ് വഴങ്ങേണ്ടി വന്നിട്ടും ലോക ക്രിക്കറ്റില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കുവാന്‍ ബ്രോഡിനായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ