കായികം

അത് അശ്വിനുള്ള മറുപടി? മങ്കാദിങ്ങിലെ മാന്യത കാട്ടി ക്രുനാല്‍ എന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മുംബൈയുടെ മത്സരത്തിലെ ക്രുനാല്‍ പാണ്ഡ്യയുടെ മങ്കാദിക് മുന്നറിയിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. അശ്വിനുള്ള മറുപടിയായിരുന്നു ഇതെന്ന നിലയിലാണ് ആരാധകരുടെ അഭിപ്രായം ഉയരുന്നത്. 

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പത്താമത്തെ ഓവറിലായിരുന്നു സംഭവം. ഓവറിലെ നാലാം ഡെലിവറി എറിയുവാന്‍ എത്തിയ ക്രുനാല്‍, ബൗളിങ് ആക്ഷന്‍ പൂര്‍ണമാകുന്നതിന് മുന്‍പേ ക്രീസ് വിട്ട കിങ്‌സ് ഇലവന്‍ താരം അഗര്‍വാളിനെ മങ്കാദിങ് ചെയ്യാന്‍ എന്നോണം പുറകോട്ടായുന്നു. 

എന്നാല്‍ സ്റ്റംപ് ഇളക്കാന്‍ തയ്യാറാവാതിരുന്ന ക്രുനാല്‍, ഒന്നും സംഭവിച്ചിട്ടില്ലാ എന്നവണ്ണം ബൗളിങ് എന്‍ഡിലേക്ക് നടന്നു. മങ്കാദിങ് ചെയ്യുക എന്നത് അവിടെ ക്രുനാലിന്റെ ലക്ഷ്യമായിരുന്നില്ല എന്ന് വ്യക്തം. ക്രുനാലിന്റെ ഈ നീക്കത്തിന് ക്രിക്കറ്റ് ലോകത്ത് നിന്നും വലിയ കയ്യടിയാണ് ലഭിക്കുന്നത്. 

രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലറെ മങ്കാദിങ് ചെയ്ത അശ്വിന്റെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ, മങ്കാദിങ്ങിനെ അനുകൂലിച്ചും, എതിര്‍ത്തും വലിയ ചര്‍ച്ചയും ക്രിക്കറ്റ് ലോകത്തിനുള്ളില്‍ ഉടലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍