കായികം

ബാഴ്‌സയിലേക്ക് മാറാന്‍ മെസിയെ താത്പര്യം അറിയിച്ച് സല; ചാമ്പ്യന്‍സ് ലീഗിന് ശേഷം തീരുമാനമെന്ന് റിപ്പോര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ മെസിയുടെ കരുത്തില്‍ ബാഴ്‌സ തകര്‍ത്തു വിട്ടു. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഈ സീസണില്‍ കിരീടം എന്ന ലിവര്‍പൂളിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീണിരിക്കുന്ന സമയമാണ് ഇത്. അതിനിടയിലാണ് ലിവര്‍പൂള്‍ ആരാധകരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്ത വരുന്നത്. മെസിക്കൊപ്പം ബാഴ്‌സയിലേക്ക് കൂടുമാറ്റാന്‍ ലിവര്‍പൂള്‍ താരം സന്നദ്ധത മെസിയെ തന്നെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്ത സീസണില്‍ ബാഴ്‌സയ്‌ക്കൊപ്പം ചേരാനുള്ള താത്പര്യം ചാമ്പ്യന്‍സ് ലീഗിയെ ആദ്യ പാദ സെമി കഴിഞ്ഞതിന് പിന്നാലെ സല മെസിയെ അറിയിച്ചതായാണ് സ്പാനിഷ് മാധ്യമമായ ഡയറിയോ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണ് എങ്കില്‍ ബാഴ്‌സ മാനേജ്‌മെന്റില്‍ നിന്നും അനുകൂല നീക്കം വരേണ്ടതിന്റെ കാലതാമസം മാത്രമേ ഇനിയുള്ളു. 

ന്യൂകാമ്പില്‍ വീണ്ടും സ്വന്തം ആരാധകരില്‍ നിന്നും അധിക്ഷേപം ഏറ്റുവാങ്ങി നില്‍ക്കുകയാണ് കുട്ടിഞ്ഞോ. ഡെംബെലയുടെ കാര്യത്തിലും ബാഴ്‌സയ്ക്ക് അതൃപ്തിയുണ്ട്. ഇതാണ് സലയെ ബാഴ്‌സയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകള്‍ക്ക് വഴി തുറക്കുന്നത്. മെസിക്കും സുവാരസിനും ഒപ്പം നിന്ന് ഗോള്‍ വല കുലുക്കാന്‍ പാകത്തില്‍ ഒരു ലോകോത്തര സ്‌ട്രൈക്കറെ ബാഴ്‌സ തിരയുന്ന വേളയില്‍ അവരുടെ ശ്രദ്ധ സലയിലേക്ക് തന്നെ എത്തും. 

സലയെ ബാഴ്‌സയ്ക്ക് നല്‍കി ഡെബെലെയെ ആന്‍ഫീല്‍ഡിലെത്തിക്കുന്ന ഡീലിന് ക്ലോപ്പ് അനുകൂലമായി പ്രതികരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയലിലേക്കുള്ള ക്ഷണം സല നിഷേധിച്ചിരുന്നു. ഒരു വര്‍ഷത്തിന് ഇപ്പുറം തങ്ങളുടെ ചിരവൈരികളിലേക്ക് സല എത്തുന്നു എന്നത് റയലിനെ അസ്വസ്ഥമാക്കുമെന്ന് ഉറപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍