കായികം

പെണ്ണായതിന്റെ പേരില്‍ എന്റെ കഴിവ് ചോദ്യം ചെയ്യപ്പെടുന്നത് അസ്വസ്ഥമാക്കും; വനിതാ ക്രിക്കറ്റര്‍ അല്ല, ക്രിക്കറ്റ് താരമാണ് ഞാനെന്നും മന്ദാന

സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തില്‍ എന്റെ പ്രകടനം മാത്രം നോക്കി എന്നെ വിലയിരുത്തിയാല്‍ മതി. ലിംഗം നോക്കി വിലയിരുത്തേണ്ടതില്ല...ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയാണ് ക്രിക്കറ്റിലെ സ്ത്രീ-പുരുഷ വേര്‍തിരിവുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നത്. വനിതാ ക്രിക്കറ്റ് താരം എന്നല്ല, ക്രിക്കറ്റ് താരം എന്ന നിലയിലാണ് ഞാന്‍ എന്നെ കാണുന്നതെന്നും മന്ദാന പറയുന്നു. 

ജന്‍ഡര്‍ ബേസ്ഡ് ആയ സമൂഹത്തിന് കീഴില്‍ വളരാതിരുന്നതും, സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കാതിരുന്നതുമാണ് തന്റെ വിജയ രഹസ്യം. കളിക്കുമ്പോള്‍ കളിക്കുക മാത്രമല്ല, അതിനൊപ്പം പെണ്ണായി പോയത് കൊണ്ട് മാത്രം ടീമിലെ എന്റെ സാന്നിധ്യം എന്തിനെന്ന് ആണ്‍കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടി വന്നാല്‍ അവിടെ ബുദ്ധിമുട്ടാവും. പെണ്ണായത് കൊണ്ട് പെണ്ണിന് പറഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യാന്‍ അവരെന്നോട് പറഞ്ഞാല്‍ അതെന്ന അസ്വസ്ഥയാക്കും. 

സഹോദരനെ ക്രിക്കറ്റ് പ്രാക്ടീസിന് പിതാവ് കൊണ്ടുപോകുമ്പോള്‍ ഒപ്പം ഞാനും പോകും. സഹോദരന്റെ പരിശീലനത്തിന് ശേഷം 10-15 പന്തുകള്‍ എനിക്ക് ബാറ്റ് ചെയ്യാന്‍ തരും. ഓരോ ദിവസത്തേയും 15 പന്തുകള്‍ കഴിയുമ്പോള്‍ അടുത്ത ദിവസം 15 പന്തുകള്‍ എത്ര നന്നായി കളിക്കാം എന്നാണ് ഞാന്‍ ചിന്തിച്ചിരുന്നതെന്ന് മന്ദാന പറയുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കണ്ട മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് മന്ദാന. 2018ല്‍ 12 മത്സരങ്ങളില്‍ നിന്നും 669 റണ്‍സാണ് മന്ദാന സ്‌കോര്‍ ചെയ്തത്. തന്റെ തകര്‍പ്പന്‍ കളിക്ക് ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡും മന്ദാനയെ തേടിയെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

'ഞാനെന്റെ സുഹൃത്തിന് വേണ്ടി പോയി'; കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി അല്ലു അര്‍ജുന്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത 'അപ്രിയ പ്രണയങ്ങള്‍'

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമരം; യാത്രമുടങ്ങി, കുടുംബത്തെ അവസാനമായി കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി