കായികം

'ഞാന്‍ സെലിബ്രിറ്റിയല്ല, ഒരു സാധാരണ പെണ്‍കുട്ടിയാണ്, ഒറ്റ നിമിഷം കൊണ്ടാണ് ഞാന്‍ ഹാക്ക് ചെയ്യപ്പെട്ടത്'; വികാരഭരിതയായി ദീപിക ഘോഷെ 

സമകാലിക മലയാളം ഡെസ്ക്

റോയല്‍ ചലഞ്ചേഴ്‌സ് ബാം​ഗ്ലൂരിനായി ആര്‍പ്പുവിളിച്ച് ഗാലറിയെ ഇളക്കിമറിച്ച് ഒറ്റ ദിനം കൊണ്ട് താരമായി മാറുകയായിരുന്നു ദീപിക ഘോഷെ. ആര്‍സിബിയുടെ പതാക വീശി ഗാലറിയിലെ നിറ സാന്നിധ്യമായ ദീപിക സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാകുകയായിരുന്നു. ഒറ്റ ദിവസം കൊണ്ടാണ് ദീപിക ലക്ഷക്കണക്കിന് ആരാധകരെ നേടിയത്. എന്നാല്‍ ഒരു ആര്‍സിബി ഫാന്‍ ഗേളായി മാത്രം തന്നെ കാണരുതെന്നാണ് ദീപികയുടെ വാക്കുകള്‍.

താന്‍ എന്താണെന്നും എങ്ങനെയാണ് ഈ ഫെയിം ഉണ്ടായതെന്നും പറയുന്നതിനൊപ്പം മറ്റുള്ളവര്‍ ചര്‍ച്ചചെയ്യുന്ന തന്നെക്കുറിച്ച് തനിക്കുതന്നെ ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും കുറിച്ചുകൊണ്ടാണ് ദിപിക തുടങ്ങിയത്. തന്റെ പേര് ദീപിക ഘോഷെ എന്നാണെന്നത് മാത്രമാണ് പ്രചരിക്കുന്നതില്‍ 100ശതമാനം സത്യമായമിട്ടുള്ള കാര്യമെന്ന് ദീപിക പറയുന്നു. 

മെയ് നാലാം തിയതിയിലെ ഐപിഎല്‍ മത്സരത്തിനുപിന്നാലെയാണ് ദീപിക താരമായി മാറിയത്. എന്നാല്‍ അതുവരെ കണ്ട മത്സരം പോലെതന്നെ ഒന്നായിരുന്നു അന്നത്തെ മത്സരവും എന്നാണ് ദീപികയുടെ വാക്കുകള്‍. ' "എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എനിക്ക് ഒരു അംഗീകാരവും വേണ്ട, എത്ര തവണ ക്യാമറയില്‍ വന്നെന്ന് അറിയുകയും വേണ്ട. ഞാന്‍ ഒരു സെലിബ്രിറ്റിയല്ല. ഒരു സാധാരണ പെണ്‍കുട്ടിയാണ്. ടിവിയിലെ ദൃശ്യങ്ങള്‍ വന്നശേഷം എനിക്ക് കിട്ടിയ ശ്രദ്ധ ലഭിക്കാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്തിട്ടില്ല."

"എനിക്ക് അഭിമാനിക്കാന്‍ വേറെ ഒരുപാട് കാര്യങ്ങളുണ്ട്. ഞാന്‍ കഠിനാധ്വാനിയായ സ്ത്രിയാണ്. വിദ്യാസമ്പന്നയാണ്, ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്, സുഹൃത്തുക്കളാലും ബന്ധുക്കളാലിം ഒരുപാട് സ്‌നേഹിക്കപ്പെടുന്ന ഒരാളാണ്. ഒരു ഐപിഎല്‍ മത്സരത്തിനിടെ ടിവിയില്‍ കണ്ടെന്നതിനെ ഒരു അംഗീകാരമായി ഞാന്‍ കാണുന്നില്ല". 

ആ സംഭവത്തിന് ശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് പലരും തന്നോട് ചോദിക്കാറുണ്ടെന്നും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതല്ലാതെ തനിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ദീപിക കുറിച്ചു. "നിങ്ങളുടെ സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട് പക്ഷെ അനാവശ്യമായ നെഗറ്റിവിറ്റിയില്‍ ഞാന്‍ വളരെ അസ്വസ്ഥയാണ്. ഒറ്റ രാത്രികൊണ്ട് എന്നെ ഫോളോ ചെയ്യാന്‍ തുടങ്ങിയതില്‍ ഒരുപാട് പേര്‍ പുരുഷന്‍മാരാണ്. വള്‍ഗറായും ഒട്ടും മര്യാദ ഇല്ലാതെയുമാണ് ഇവരില്‍ പലരും പെരുമാറുന്നത്. സ്ത്രീകളുടെ ഭാഗത്തുനിന്ന് എനിക്ക് ലഭിച്ച വെറുപ്പാണ് ഏറ്റവും ഞെട്ടിച്ചത്. ഞാന്‍ ഒരു ആര്‍സിബി ഗേള്‍ ആണ് പക്ഷെ ഞാന്‍ അതിനേക്കാളേറെയുമാണ്",  ദീപിക കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു