കായികം

ഒരു ടീമിലെ പത്തുപേരും പൂജ്യത്തിന് പുറത്ത് ; എല്ലാവരും ക്ലീൻ ബൗൾഡ് , അപൂർവ റെക്കോഡ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഒരു ടീമിലെ പത്തുപേരും അക്കൗണ്ട് തുറക്കും മുമ്പേ പവലിയനിൽ തിരിച്ചെത്തുക. നാണക്കേടിന്റെ അപൂർ റെക്കോഡ് പിറന്നത് മലപ്പുറത്താണ്. പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പെൺകുട്ടികളുടെ അണ്ടര്‍ 19  അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ കാസര്‍കോട് ടീമിനാണ് അപൂർവ റെക്കോഡ്. 

വയനാടിനെതിരേ നടന്ന മത്സരത്തില്‍ ബാറ്റിം​ഗിനിറങ്ങിയ കാസർകോട് ടീമിന്റെ  പത്തുപേരും പൂജ്യത്തിന് പുറത്തായി.എല്ലാവരും പുറത്തായതാകട്ടെ ഒരേ രീതിയിലും, ക്ലീന്‍ ബൗള്‍ഡ്. 

വയനാട് ബൗളര്‍മാര്‍ കനിഞ്ഞുനല്‍കിയ നാല് എക്സ്ട്രാ റണ്‍സ് ഉണ്ടായിരുന്നതിനാല്‍ ടീം സ്‌കോര്‍ പൂജ്യമാകാതെ കാസര്‍കോട് രക്ഷപ്പെട്ടു. അഞ്ചു റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വയനാട് ആദ്യ ഓവറില്‍ തന്നെ വിജയവും കണ്ടു. അതും വിക്കറ്റൊന്നും നഷ്ടപ്പെടാതെ തന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം