കായികം

ലോകകപ്പില്‍ മറ്റൊരു പ്രത്യേക ജേഴ്‌സിയിലും ഇന്ത്യ ഇറങ്ങും; എവേ മത്സരങ്ങളില്‍ നീലക്കുപ്പായത്തിലാവില്ല

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ എവേ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം അണിയുക പുതിയ ജേഴ്‌സി. ലോകകപ്പിനുള്ള ജേഴ്‌സി ഇന്ത്യ നേരത്തെ തന്നെ പുറത്തിറക്കിയെങ്കിലും എവേ മത്സരത്തിന് വേണ്ടിയുള്ളത് പുറത്ത് വിട്ടിട്ടില്ല. ലോകകപ്പില്‍ ആദ്യമായിട്ടാണ് ഐസിസി എവേ, ഹോം മത്സരങ്ങള്‍ എന്ന രീതി കൊണ്ടുവരുന്നത്. 

ഇപ്പോഴുള്ള മുഴുവന്‍ നീലയായ ജേഴ്‌സിയിലാവില്ല ഇന്ത്യ എവേ മത്സരങ്ങള്‍ കളിക്കുക. ഇംഗ്ലണ്ട്, ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളെല്ലാം താത്പര്യം പ്രകടിപ്പിച്ചിരിക്കുന്ന നിറം നീലയാണ്. എന്നാല്‍ ആതിഥേയര്‍ ഇംഗ്ലണ്ടായതിനാല്‍, മറ്റ് ടീമുകള്‍ക്ക് തങ്ങളുടെ നീലക്കുപ്പായം മാറ്റിയാവണം ഇംഗ്ലണ്ടിനെതിരെ ഇറങ്ങേണ്ടത്. 

ഇന്ത്യയുടെ എവേ ജേഴ്‌സി, മുന്നില്‍ കടും നീല നിറവും, സ്ലീവ്‌സിലും പിറകിലും ഓറഞ്ച് നിറവും നിറഞ്ഞതായിരിക്കും എന്നാണ് റിപ്പോര്‍്ട്ട്. ജൂണ്‍ 22ന് അഫ്ഗാനിസ്താനെതിരെ സതാംപ്ടണിലും, എഡ്ജ്ബാസ്റ്റണില്‍ ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരെയെല്ലാമാണ് ഇന്ത്യയുടെ എവേ മത്സരങ്ങള്‍. പാകിസ്താന്‍, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളും പച്ച ജേഴ്‌സിയുമായാണ് എത്തുക. അതില്‍ നേര്‍ക്കു നേര്‍ വരുമ്പോള്‍ ഇവര്‍ക്ക് വേറെ ജേഴ്‌സി കണ്ടെത്തണം. ഓസ്‌ട്രേലിയ, വിന്‍ഡിസ്, ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ക്ക് ജേഴ്‌സി മാറ്റേണ്ടി വരില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി