കായികം

പെനാൽറ്റി വലയിൽ; ബ്ലാസ്റ്റേഴ്സിനെ ഒപ്പം പിടിച്ച് ഹൈദരാബാദ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സീസണിലെ ആദ്യ എവേ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ പിടിച്ച് ഹൈ​​ദരാബാദ്. ആദ്യ പകുതിയിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം പകുതിയിലാണ് ഹൈ​ദരാബാദ് സമനില പിടിച്ചത്. 

രണ്ടാം പകുതി തുടങ്ങി കളി 54ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലാക്കിയാണ് ഹൈദരാബാദ് സമനില പിടിച്ചത്. മഹ്മദൗ ഒരു ഫൗളിലൂടെ ഹൈദരാബാദിന് പെനാൽറ്റി സമ്മാനിക്കുകയായിരുന്നു. കിക്കെടുത്ത മാർക്കോ സ്റ്റാൻകോവിച്ച് എടുത്ത കിക്ക് ഗോളി രഹ്നേഷിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. 

നേരത്തെ ആദ്യ പകുതിയിൽ 34ാം മിനുട്ടിലാണ് രാഹുൽ ​ഗോൾ നേടി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. പ്രതിരോധ നിരയുടെ തലയ്ക്ക് മുകളിലൂടെ സഹൽ പന്ത് രാഹുലിനെ ലാക്കാക്കി തിരിച്ച് കോരിയിട്ടു കൊടുക്കുകയായിരുന്നു. അഡ്വാൻസ് ചെയ്ത ഗോളിയെ തോൽപിച്ച് പന്ത് മുന്നോട്ട് ആഞ്ഞ് വലയിലേയ്ക്ക് ടാപ്പ് ചെയ്യുകയായിരുന്നു രാഹുൽ. ഈ സീസണിലെ രാഹുലിന്റെ ആദ്യ ഗോളാണിത്. തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിച്ചെടുത്തു. എന്നാൽ ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. 

ആദ്യ ഇലവനിൽ നാല് മലയാളി താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. സഹല്‍ അബ്ദുൽ സമദ്, രാഹുല്‍ കെപി, ഗോൾ കീപ്പർ ടിപി രഹനേഷ്, കെ പ്രശാന്ത് എന്നിവരാണ് ആദ്യ ഇലവനിൽ മഞ്ഞപ്പടയ്ക്കായി കളത്തിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്