കായികം

റൊണാള്‍ഡോ ഫുട്‌ബോള്‍ മാഫിയയുടെ ഇര; ഗുരുതര ആരോപണങ്ങളുമായി അമ്മ

സമകാലിക മലയാളം ഡെസ്ക്

ലിസ്ബന്‍: വിശേഷണങ്ങള്‍ ഒട്ടും ആവശ്യമില്ലാത്ത ഫുട്‌ബോളിലെ സൂപ്പര്‍ താരമാണ് യുവന്റസിന്റെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. രാജ്യത്തിനും ക്ലബ് പോരാട്ടങ്ങളിലുമായി മിന്നും പ്രകടനമാണ് താരം ഇപ്പോഴും പുറത്തെടുക്കുന്നത്. മികച്ച താരത്തിനുള്ള ബാല്ലണ്‍ ഡി ഓര്‍ അഞ്ച് തവണ നേടിയ റൊണാള്‍ഡോ ഇത്തവണത്തെ പുരസ്‌കാര പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. 

ഇപ്പോഴിതാ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അമ്മ മരിയ അവെയ്‌രോ. ഇതില്‍ കൂടുതല്‍ പുരസ്‌കാരങ്ങള്‍ റൊണാള്‍ഡോ അര്‍ഹിക്കുന്നുണ്ടെന്നും ഫുട്‌ബോളിലെ മാഫിയാ സംഘങ്ങള്‍ അത് തട്ടിമാറ്റുകയാണെന്നും അമ്മ ആരോപിച്ചു. 

ലോകത്തെ വിവിധ ഫുട്‌ബോള്‍ സംഘടനകള്‍ മാന്യമായല്ല റൊണാള്‍ഡോയോട് പെരുമാറുന്നത്. അല്ലെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ പുരസ്‌കാരങ്ങള്‍ റൊണാള്‍ഡോയ്ക്ക് ലഭിക്കുമായിരുന്നു. 

റൊണാള്‍ഡോ സ്‌പെയിനിലോ ഇംഗ്ലണ്ടിലോ ജനിച്ചിരുന്നെങ്കില്‍ ഈ അവഗണന ഉണ്ടാകുമായിരുന്നില്ല. ജനിച്ചത് പോര്‍ച്ചുഗലിലായി അതിലുപരി മദെയ്‌രയിലായെന്നും മരിയ തുറന്നടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്