കായികം

16 ടീമുകള്‍, ഫോര്‍മാറ്റില്‍ വലിയ മാറ്റങ്ങള്‍; കുട്ടിക്രിക്കറ്റിന്റെ ലോകകപ്പ് ആവേശപ്പോര് ഇന്ത്യയ്ക്ക് വെല്ലുവിളിയാവും? 

സമകാലിക മലയാളം ഡെസ്ക്

ടുത്ത വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ആകാംക്ഷയോടെ കാത്തിരിക്കുന്നവര്‍ക്കിടയിലേക്ക് ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പുറത്തു വിടുകയാണ് ഐസിസി. 2020 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് കുട്ടിക്രിക്കറ്റിലെ ലോക പോര്...

16 രാജ്യങ്ങളാണ് പോരിനിറങ്ങുക. അയര്‍ലാന്‍ഡ്, ഒമാന്‍, നെതര്‍ലാന്‍ഡ്‌സ്, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ്, പപ്പുവ ന്യു ഗിനിയ എന്നീ രാജ്യങ്ങള്‍ ടോപ് 10 രാജ്യങ്ങള്‍ക്കൊപ്പം കിരീട പോരിനിറങ്ങും. ആവേശം കൂട്ടാന്‍ പുതിയ ഫോര്‍മാറ്റുമായാണ് ഐസിസിയുടെ വരവ്. തുടക്കത്തില്‍ എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളുണ്ടാവും. ലങ്കയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാവും പപ്പുവ ന്യു ഗിനിയ, അയര്‍ലാന്‍ഡ്, ഒമാന്‍ എന്നീ ടീമുകള്‍. 

ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശിനൊപ്പമാവും നെതര്‍ലാന്‍ഡ്‌സ്, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ് എന്നീ ടീമുകള്‍. രണ്ട് ഗ്രൂപ്പിലും ആദ്യ രണ്ടിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. കര്‍ഡിനിയ പാര്‍ക്ക് സ്റ്റേഡിയത്തിലാവും ലോക ട്വന്റി20യിലെ ആദ്യ മത്സരം. ലങ്കയും അയര്‍ലാന്‍ഡുമാണ് ഏറ്റുമുട്ടുക. 

ഗ്രൂപ്പ് എയില്‍ ഒന്നാമത് എത്തുന്ന ടീമും, ഗ്രൂപ്പ് ബിയില്‍ രണ്ടാമത് എത്തുന്ന ടീമും ഗ്രൂന്ന് 1ലെ പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, വിന്‍ഡിസ് എന്നീ ടീമുകള്‍ക്കൊപ്പം ചേരും. ഗ്രൂപ്പ് എയില്‍ രണ്ടാമത് എത്തുന്ന ടീമും, ഗ്രൂപ്പ് ബിയില്‍ ഒന്നാമത് എത്തുന്ന ടീമും ഗ്രൂപ്പ് 2ല്‍ ഇന്ത്യ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കൊപ്പം ചേരും. മെല്‍ബണില്‍ നവംബര്‍ 15നാണ് ഫൈനല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു