കായികം

ജന്മദിനാഘോഷത്തിനായി അനുഷ്‌കയ്‌ക്കൊപ്പം പറന്ന് കോഹ് ലി; കുട്ടിക്കാല ഓര്‍മകളിലേക്ക് അനുഷ്‌കയുടെ യാത്ര

സമകാലിക മലയാളം ഡെസ്ക്

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ നായകന്‍ കോഹ് ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ആ സമയമാണ് കോഹ് ലിയേയും ഭാര്യ അനുഷ്‌കയേയും അലോസരപ്പെടുത്തി ഇന്ത്യന്‍ മുന്‍ താരം ഫറൂഖ് എഞ്ചിനിയറുടെ വിവാദ പരാമര്‍ശങ്ങള്‍ വരുന്നത്. ക്രിക്കറ്റില്‍ നിന്നും വിവാദങ്ങളില്‍ നിന്നുമെല്ലാം വിട്ട് അവധി ആഘോഷിച്ച് ട്രിപ്പിലാണ് ഇരുവരും ഇപ്പോള്‍. 

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് വരെയുള്ള സമയം, ചെറിയ ഇടവേള ആഘോഷിക്കാന്‍ ഇരുവരും തെരഞ്ഞെടുത്തത് ഭൂട്ടാനാണ്. ഭൂട്ടാനില്‍ കറങ്ങുന്ന കോഹ് ലിയുടേയും അനുഷ്‌കയുടേയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. പരമ്പരാഗത വസ്തരം ധരിച്ചവര്‍ കോഹ് ലിയേയും അനുഷ്‌കയേയും സ്വീകരിക്കുന്ന ഫോട്ടോകള്‍ ഇരുവരുടേയും ഫാന്‍ അക്കൗണ്ടുകളില്‍ നിന്ന് പുറത്തു വരുന്നു. 

പിന്നാലെ ഭൂട്ടാനിലെ മാര്‍ക്കറ്റുകളില്‍ ഒന്നില്‍ നിന്ന് കോഹ് ലി പകര്‍ത്തിയ ഫോട്ടോയുമാി അനുഷ്‌കയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റേറ്റസുമെത്തി. കുട്ടിക്കാല ഓര്‍മകള്‍ തിരികെ എത്തുന്നു എന്നാണ് ഫോട്ടോയ്‌ക്കൊപ്പം അനുഷ്‌ക എഴുതിയത്. കോഹ് ലിയുടെ ജന്മദിനമാണ് നവംബര്‍ 5. ജന്മദിനാഘോഷം ഭൂട്ടാനില്‍ ആഘോഷിക്കാനാണ് ഇവരുടെ പ്ലാന്‍. 

അനുഷ്‌ക ശര്‍മയ്ക്ക് ചായ കൊണ്ടുപോയി കൊടുക്കുന്ന ജോലിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്ക് എന്ന വിവാദ പരാമര്‍ശമാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പറായ ഫറൂഖ് എന്‍ജിനിയറില്‍ നിന്ന് വന്നത്. എന്നാല്‍ ഫറൂഖിനെതിരെ രൂക്ഷമായി പ്രതികരിച്ച് അനുഷ്‌ക രംഗത്തെത്തി. തനിക്കെതിരെ നുണക്കഥകള്‍ പ്രചരിക്കുകയാണെന്നും, ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നത് തന്റെ ദൗര്‍ബല്യമായി കാണരുത് എന്നും പ്രസ്താവനയില്‍ അനുഷ്‌ക വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം