കായികം

വീണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഹര്‍ദിക്കും നതാഷയും; വിവാഹത്തിലേക്ക് അടുക്കുന്നവെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റ് ലോകത്തേക്ക് എത്തിയതിന് പിന്നാലെ പല സെലിബ്രിറ്റികളുടേയും പേരുകള്‍ ഹര്‍ദ്ദിക്കുമായി ബന്ധപ്പെട്ട് വന്നുപോയി. ഇഷ ഗുപ്ത, എല്ലി അവ്‌റം എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്. എന്നാല്‍ നതാഷ സ്റ്റന്‍കോവിച്ചുമായുള്ള ബന്ധം ഗൗരവത്തോടെ കാണുന്നു എന്നതിന്റെ സൂചനകളാണ് ഹര്‍ദിക് നല്‍കുന്നത്. 

അടുത്തിടെ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് നതാഷയെ ഹര്‍ദിക് എത്തിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായി. എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അഭ്യൂഹങ്ങള്‍ പടരുന്നതിന് ഇടയില്‍ വീണ്ടും ഇരുവരും ആരാധകരുടെ കണ്ണില്‍ ഒരുമിച്ച് അകപ്പെട്ടിരിക്കുകയാണ്. 

ബന്ദ്രയിലെ റെസ്റ്റോറന്റില്‍ നിന്ന് പുറത്ത് വരുന്ന ഹര്‍ദിക്കിനേയും നതാഷയേയുമാണ് ആരാധകര്‍ ക്യാമറയിലാക്കിയത്. ഹര്‍ദിക്കിന് ജന്മദിനാശംസ നേര്‍ന്ന് നീണ്ട പോസ്റ്റുമായി നതാഷ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ് ഇവരുടെ ബന്ധത്തെ കുറിച്ച് ആരാധകര്‍ക്ക് സൂചന ലഭിച്ചത്. എന്നും നിനക്കൊപ്പമുണ്ടാവും എന്നാണ് ജന്മദിനാശംസ നേര്‍ന്ന് നതാഷ കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും