കായികം

കോഹ് ലിയേക്കാള്‍ വേഗം മന്ദാനയ്ക്ക്, ഈ പെണ്ണിന് മുന്‍പിലുള്ള ഇന്ത്യക്കാരന്‍ ശിഖര്‍ ധവാന്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

കദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ വനിതാ ക്രിക്കറ്റ് താരമായി ഇന്ത്യയുടെ സ്മൃതി മന്ദാന. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ച മിന്നും പ്രകടനത്തോടെയാണ് മന്ദാനയുടെ നേട്ടം.

51 ഇന്നിങ്‌സുകള്‍ മാത്രമാണ് ഏകദിനത്തില്‍ 2000 റണ്‍സ് പിന്നിടാന്‍ മന്ദാനയ്ക്ക് വേണ്ടി വന്നത്. വേഗത്തില്‍ 2000 റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ശിഖര്‍ ധവാന് പിന്നില്‍ രണ്ടാം സ്ഥാനത്തും എത്തി മന്ദാന. 48 ഇന്നിങ്‌സുകളാണ് 2000 റണ്‍സ് പിന്നിടാന്‍ ധവാന് വേണ്ടിവന്നത്.

റണ്‍ മെഷീനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയേക്കാള്‍ വേഗത്തിലാണ് മന്ദാന ഈ നേട്ടം സ്വന്തമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. 53 ഇന്നിങ്‌സാണ് ഏകദിനത്തില്‍ 2000 തികയ്ക്കാന്‍ കോഹ് ലിക്ക് വേണ്ടിവന്നത്. ഗാംഗുലിക്ക് വേണ്ടിവന്നത് 52 ഇന്നിങ്‌സും. 45 ഇന്നിങ്‌സില്‍ നിന്നും 2000 തൊട്ട ഓസ്‌ട്രേലിയന്‍ മുന്‍ താരം ബെലിന്ദ ക്ലര്‍ക്കാണ് വനിതാ ക്രിക്കറ്റില്‍ ഇവിടെ ഒന്നാമത്.  പുരുഷ ക്രിക്കറ്റില്‍ 40 ഇന്നിങ്‌സില്‍ നിന്ന് 2000 തൊട്ട് ഹാഷിം അംലയും.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിന്‍ഡിസിനെതിരായ പരമ്പരയിലെ ആദ്യ മത്സരങ്ങള്‍ മന്ദാനയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ തിരിച്ചു വരവ് ഇന്നിങ്‌സില്‍ തന്നെ മന്ദാന തകര്‍ത്തു കളിച്ചു. 63 പന്തില്‍ നിന്ന് 74 റണ്‍സ് അടിച്ചെടുത്ത ഇന്നിങ്‌സില്‍ 9 ഫോറും മൂന്ന് സിക്‌സുമാണ് മന്ദാന പറത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത