കായികം

ആഹാ അന്തസ്; ഗോള്‍ മഴ പെയ്യിച്ച്, ആറാടി കേരളം; സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് യോഗ്യത

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: രണ്ടാം മത്സരത്തിലും ഗോള്‍ മഴ പെയ്യിച്ച് കേരളത്തിന്റെ ചുണക്കുട്ടികള്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിച്ചു. രണ്ടാം മത്സരത്തില്‍ തമിഴ്‌നാടിനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് മുക്കിയാണ് കേരളത്തിന്റെ മുന്നേറ്റം. 

കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന പോരില്‍, ആദ്യ മത്സരത്തിന്റെ തുടര്‍ച്ചയായി തുടക്കം മുതല്‍ കേരള ടീം ആക്രമണമാണ് പുറത്തെടുത്തത്. പരിശീലകന്‍ ബിനോ ജോര്‍ജിന്റെ ആക്രമണ ശൈലി രണ്ട് മത്സരങ്ങളിലും ഫലപ്രദമായി ടീം നടപ്പാക്കി. 

ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്നു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ വിഷ്ണു ആണ് കേരളത്തെ ആദ്യം മുന്നില്‍ എത്തിച്ചത്. പിന്നാലെ മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് യുവ താരം ജിതിന്‍ രണ്ട് ഗോളുകള്‍ ജിതിന്‍ തമിഴ്‌നാടിന്റെ വലയില്‍ കയറ്റി. ജിതിന്‍ നേടിയ രണ്ടാം ഗോള്‍ മികച്ചതായിരുന്നു. 

രണ്ടാം പകുതിയില്‍ മൗസഫിലൂടെ ആണ് കേരളം നാലാം ഗോള്‍ നേടിയത്. പിന്നീട് അവസാന മിനുട്ടുകളില്‍ ജിജോയും എമില്‍ ബെന്നിയും കേരളത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു തോല്‍പ്പിച്ചിരുന്ന കേരളം ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'