കായികം

മൂന്ന് സൂപ്പര്‍ താരങ്ങളെ റിലീസ് ചെയ്ത് തന്ത്രമൊരുക്കാന്‍ ചെന്നൈ; സുപ്പര്‍ കിങ്‌സിന്റെ കളികള്‍ താരലേലം മുന്‍പില്‍ കണ്ട്‌

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്‍ താര ലേലത്തിന് മുന്‍പായി ടീം അംഗങ്ങളായ കേദാര്‍ ജാദവ്, മുരളി വിജയ്, അമ്പാട്ടി റായിഡു എന്നിവരെ ഒഴിവാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ ടീമില്‍ നിന്ന് ഇവരെ ഒഴിവാക്കിയതിന് ശേഷം താര ലേലത്തില്‍ കുറഞ്ഞ തുകയ്ക്ക് ഇവരെ ടീമിലേക്ക് തിരികെ എത്തിക്കാനാണ് ചെന്നൈ ലക്ഷ്യമിടുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നവംബര്‍ 14 വരെയാണ് ഐപിഎല്ലിലെ ഓഫ് സീസണ്‍ വീന്‍ഡോ കാലയളവ്. നവംബര്‍ 14നുള്ളില്‍ ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടേയും, റിലീസ് ചെയ്യുന്ന താരങ്ങളുടേയും ലിസ്റ്റ് എല്ലാ ഐപിഎല്‍ ടീമുകളും സമര്‍പ്പിക്കണം. ജാദവിനും, റായിഡുവിനും, മുരളി വിജയ്ക്കും ഒപ്പം ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ, പേസര്‍ ഷര്‍ദുള്‍ താക്കൂര്‍ എന്നിവരേയും ചെന്നൈ ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈയ്ക്ക് വേണ്ടി മികവ് കാണിക്കാന്‍ റായിഡുവിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള പെടാപാടിലാണ് ജാദവ്. 7.8 കോടി രൂപയ്ക്കാണ് ജാദവിനെ ചെന്നൈ വാങ്ങിയത്. ഷെയ്ന്‍ വാട്‌സന്‍, ഫാഫ് ഡുപ്ലസിസ് എന്നിവരുടെ സാന്നിധ്യം ചെന്നൈയിലെ മുരളി വിജയിയുടെ സാധ്യതകള്‍ അടത്തിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിലും, ഡല്‍ഹി ഡെയര്‍ഡെവിള്‍സിലും വിജയ് കളിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി