കായികം

പാകിസ്ഥാന്റെ സ്വന്തം ബോണ്ട് വിറപ്പിക്കല്‍ തുടങ്ങി; 16കാരന്റെ മാരക ബൗണ്‍സറുകളില്‍ വലഞ്ഞ് ഓസ്‌ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ഡൊമസ്റ്റിക് കരിയറില്‍ കളിച്ചത് ആറ് മത്സരങ്ങള്‍. വീഴ്ത്തിയത് 26 വിക്കറ്റ്. പതിനാറുകാരന്‍ രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുമ്പോഴും തീ തുപ്പും ഡെലിവറികള്‍ തന്നെയാണ് ഒപ്പം കൂട്ടുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്‍പുള്ള സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ എ താരങ്ങള്‍ നസീം ഷായുടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് മുന്‍പില്‍ വട്ടം കറങ്ങി...

അമ്മയുടെ വിയോഗത്തിന് ഇടയിലാണ് നസീം പെര്‍ത്തില്‍ പാകിസ്ഥാന് വേണ്ടി കളിക്കാനിറങ്ങിയത്. നസീമിന്റെ അമ്മയോടുള്ള ആദര സൂചകമായി പാകിസ്ഥാന്‍ ഓസീസ് താരങ്ങള്‍ കറുന്ന ബാന്‍ഡ് ധരിച്ചിരുന്നു. അമ്മയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരികെ പോവാന്‍ നസീം തയ്യാറായില്ല. ആദ്യ ഇന്നിങ്‌സില്‍ നസീം ബാറ്റ് ചെയ്യാനോ, ബൗള്‍ ചെയ്യാനോ ഇറങ്ങിയില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് താരം പിഴുതു. 

ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ഷെയ്ന്‍ ബോണ്ടിന്റെ ബൗളിങ് ആക്ഷനാണ് നസീമിന്റേത് എന്ന് ഓര്‍മിപ്പിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ വീഡിയോ പങ്കുവെച്ചുമെത്തി. ഷെയ്ന്‍ ബോണ്ടിനെ റിക്കി പോണ്ടിങ് നേരിടുന്ന ബൗണ്ടറിയും, പെര്‍ത്തില്‍ നസീം ബൗള്‍ ചെയ്യുന്ന വീഡിയോയും ഒരുമിച്ചെടുത്താണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ എത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നസീമിലേക്ക് തന്നെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ. 

പാകിസ്ഥാന്റെ പേസര്‍മാര്‍ മൂന്ന് ദിവസത്തെ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയ എയെ തകര്‍ത്തു. ഒന്നാം ഇന്നിങ്‌സില്‍ 428 റണ്‍സ് കണ്ടെത്തിയ ശേഷം ഓസ്‌ട്രേലി എയെ 9 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സിലേക്ക് പാകിസ്ഥാന്‍ വീഴ്ത്തി. അവസാന വിക്കറ്റില്‍ 65 റണ്‍സ് കുട്ടുകെട്ടുയര്‍ന്നതോടെയാണ് ഓസീസ് സ്‌കോര്‍ 122ലെത്തിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''