കായികം

നാലാമത്തെ മാത്രം ഹോം ടെസ്റ്റ്, നേടുന്നത് മൂന്നാമത്തെ സെഞ്ചുറി; മായങ്കിന്റെ കരുത്തില്‍ ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

59ാം ഓവറിലെ ഹൊസെയ്‌ന്റെ മൂന്നാം ഡെലിവറി. സ്‌ക്വയര്‍ ലെഗിലേക്ക് ഷോട്ട് കളിച്ച് മായങ്ക് ഓടിയെടുത്തത് രണ്ട് റണ്‍സ്. ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ചുറിയിലേക്കാണ് മായങ്ക് അവിടെ ഓടിയെത്തിയത്. മൂന്ന് സെഞ്ചുറി പിറന്നത് 12 ഇന്നിങ്‌സില്‍ നിന്ന്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അതേ ഫോം നിലനിര്‍ത്തി മായങ്ക്. 

189 പന്തില്‍ നിന്ന് 15 ഫോറിന്റേയും 1 സിക്‌സിന്റേയും അകമ്പടിയോടെയാണ് മായങ്ക് മൂന്നക്കം കടന്നത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇരട്ട ശതകവും, ശതകവുമായി മായങ്ക് മികവ് കാട്ടിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ തന്റെ നാലാമത്തെ മാത്രം ടെസ്റ്റ് കളിക്കുമ്പോഴാണ് മായങ്ക് തന്റെ മൂന്നാമത്തെ സെഞ്ചുറിയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ക്രീസില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു മായങ്ക്. പൂജാരയ്‌ക്കൊപ്പം 91 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത മായങ്ക് ഇപ്പോള്‍ രഹാനെയ്ക്ക് ഒപ്പം നിന്ന് 88 റണ്‍സ് ചേര്‍ത്ത് കഴിഞ്ഞു. രോഹിത്, കോഹ് ലിയും പരാജയപ്പെട്ടിടത്താണ് മായങ്ക് ഇന്ത്യയെ താങ്ങിയത്. 

ഇന്‍ഡോര്‍ ടെസ്റ്റില്‍ കോഹ് ലിയുടേയും പൂജാരയുടേയും വിക്കറ്റുകള്‍ ആദ്യ സെഷന്റെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടത് ഇന്ത്യയ്ക്ക് ആഘാതമായിരുന്നു. എന്നാല്‍ ബൗണ്ടറികളിലൂടെ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ രഹാനേയും മായങ്കും ചേര്‍ന്ന് മാനസികാധിപത്യം നേടി. പിന്നാലെ പതിയെ കളിച്ചും ഇരുവരും വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യയുടെ നില ഭദ്രമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി