കായികം

ചോരയില്‍ കുളിച്ച് ഓസീസ് താരം, സംഭവം സഹോദരനെ പുറത്താക്കാനുള്ള ശ്രമത്തിനിടയില്‍

സമകാലിക മലയാളം ഡെസ്ക്

സഹോദരനെ പുറത്താക്കാന്‍ ശ്രമിക്കവെ ഓസ്‌ട്രേലിയന്‍ താരത്തിന് പരിക്ക്. ഓള്‍ റൗണ്ടര്‍ ആഷ്ടണ്‍ അഗറിനാണ് വണ്‍ ഡേ കപ്പ് മത്സരത്തിന് ഇടയില്‍ പരിക്കേറ്റത്. തന്റെ സഹോദരന്‍ വെസ് അഗറിന്റെ ക്യാച്ച് നഷ്ടപ്പെടുകയും ചെയ്തതിനൊപ്പം ചോരയൊലിപ്പിച്ച് ഗ്രൗണ്ട് വിടേണ്ടി വരികയായിരുന്നു താരത്തിന്. 

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ-സൗത്ത് ഓസ്‌ട്രേലിയ മത്സരത്തിന് ഇടയിലായിരുന്നു സംഭവം. സൗത്ത് ഓസ്‌ട്രേലിയയുടെ താരമായ വെസ് അഗറിനെ പുറത്താക്കാന്‍ മിഡ് ഓണില്‍ ക്യാച്ചെടുക്കാനായിരുന്നു ആഷ്ടണിന്റെ ശ്രമം. പക്ഷേ സ്ലിപ്പായതോടെ പന്ത് വന്ന് കണ്ണുകള്‍ക്കിടയില്‍ പതിച്ചു. 

ചോരയില്‍ കുതിര്‍ന്ന് നില്‍ക്കുന്ന സഹോദരനെ കണ്ടതോടെ വെസ് ആഗറും ഓടിയെത്തി. ഡ്രസിങ് റൂമിലേക്ക് പോയ താരം തുടര്‍ന്ന് കളിച്ചില്ല. കളിയില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ആറ് റണ്‍സിന് ജയം പിടിച്ചു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നാല് ടെസ്റ്റുകളും, 9 ഏകദിനങ്ങളും കളിച്ച താരമാണ് ആഷ്ടണ്‍. വെസ് അഗര്‍ ഇതുവരെ ഓസീസ് ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു