കായികം

മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് റയല്‍ മാഡ്രിഡ് താരത്തിന്റെ ഭീഷണി, ഇല്ലെങ്കില്‍ കളി നിര്‍ത്തും

സമകാലിക മലയാളം ഡെസ്ക്

റ്റൊരു രാജ്യത്തിന് വേണ്ടി കളിക്കുമെന്ന ഭീഷണി ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന് മുന്‍പില്‍ വെച്ച് കരീം ബെന്‍സമ. എന്റെ കാലം കഴിഞ്ഞു എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, മറ്റൊരു രാജ്യത്തിന് വേണ്ടി എന്നെ കളിക്കാന്‍ അനുവദിക്കൂ എന്ന് ട്വിറ്ററില്‍ ബെന്‍സെമ കുറിച്ചു. 

ഫ്രഞ്ച് ടീമില്‍ നിന്ന് ഒരിക്കല്‍ കൂടി തഴഞ്ഞതോടെയാണ് ബെന്‍സമ നിലപാട് വ്യക്തമാക്കിയത്. 2015ന് ശേഷം ഫ്രഞ്ച് ടീമിലേക്ക് ബെന്‍സമ എത്തിയിട്ടില്ല. ഫ്രഞ്ച് ടീമിലെ സഹതാരം വല്‍ബ്യുയേനയെ സെക്‌സ് ടേപ്പില്‍ കുടുക്കാനുള്ള ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ആരോപണം നേരിട്ടതിന് പിന്നാലെയാണ് ബെന്‍സമ ദേശീയ ടീമില്‍ നിന്ന് പുറത്തേക്ക് പോവുന്നത്. 

അള്‍ജീരിയന്‍ വംശജനാണ് റയല്‍ മാഡ്രിഡിന്റെ സ്‌ട്രൈക്കര്‍. അള്‍ജീരിയന്‍ ദേശീയ ടീമിന് വേണ്ടി കളിക്കാന്‍ അനുവദിക്കുക എന്നത് തന്നെയാണ് ബെന്‍സമ ലക്ഷ്യം വയ്ക്കുന്നത് എങ്കിലും അത് താരത്തിന് എളുപ്പമാവില്ലെന്ന് വ്യക്തം. ഫിഫ നിയമപ്രകാരം മറ്റൊരു ദേശീയ ടീമിലേക്ക് ചേക്കേറുക എന്നത് ബെന്‍സമയ്ക്ക് മുന്‍പില്‍ വലിയ കടമ്പയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്