കായികം

പരിക്കേറ്റ ധവാന് പകരം സഞ്ജു ടീമിലേക്ക്; പ്ലേയിങ് ഇലവനില്‍ സ്ഥാനം വിദൂരതയില്‍ തന്നെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണിന്‌ ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും വിളിയെത്തിയേക്കും. പരിക്കേറ്റ ശിഖര്‍ ധവാന് പകരം സഞ്ജു ടീമിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സയിദ് മുഷ്താഖ് അലി ട്രോഫിക്കിടയിലായിരുന്നു ധവാന് പരിക്കേല്‍ക്കുന്നത്. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്നും സഞ്ജുവിന്റെ പേരൊഴിവാക്കിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ ഒരു അവസരം പോലും നല്‍കാതെ, തൊട്ടടുത്ത് പരമ്പരയില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതിന്റെ കാരണം തേടി വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്നും ഉയര്‍ന്നത്. 

ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിന് ഇടയിലാണ് ധവാന്‍ പരിക്കിന്റെ പിടിയിലേക്കും വീഴുന്നത്. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിന് ഇടയിലാണ് ധവാന് കാല്‍മുട്ടിന് പരിക്കേറ്റത്. ബാറ്റിങ്ങിനിടെ ക്രീസിലേക്ക് ഡൈവ് ചെയ്ത് കയറവെ ബാറ്റിങ് പാഡിലെ മരക്കഷ്ണം കാലില്‍ കൊണ്ടാണ് പരിക്കേല്‍ക്കുന്നത്. സഞ്ജുവിനെ ധവാന് പകരം ടീമില്‍ ഉള്‍പ്പെടുത്തി ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ധവാന്‍ പുറത്തേക്ക് പോവുന്ന സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ ഓപ്പണറായി എത്തും. മൂന്നാം സ്ഥാനത്ത് കോഹ് ലി, നാലാമത് ശ്രേയസ്, അഞ്ചാമത് പന്ത് എന്ന ബാറ്റിങ് ഓര്‍ഡര്‍ വരുമ്പോള്‍ ബംഗ്ലാദേശിനെതിരായ പരമ്പര പോലെ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് തഴയാന്‍ ടീം മാനേജ്‌മെന്റിന് എളുപ്പം കഴിയും. ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ട്വന്റി20യില്‍ ശിവം ദുബെയാണ് സഞ്ജുവിന്റെ സ്ഥാനത്ത് വന്നത്. മൂന്നാം ട്വന്റി20യില്‍ മനേഷ് പാണ്ഡേയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?