കായികം

സഞ്ജുവിനെ പിന്തുണച്ചത് അര്‍ജുനല്ല, ട്വിറ്ററിനോട് നടപടി ആവശ്യപ്പെട്ട് സച്ചിന്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പേരിലെ ട്വിറ്റര്‍ അക്കൗണ്ട് ഫേക്ക് എന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്റെ മക്കളായ അര്‍ജുനും, സാറയ്ക്കും ട്വിറ്ററില്‍ അക്കൗണ്ടില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി. 

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പേരിലെ ഫേക്ക് അക്കൗണ്ട് വ്യക്തികളേയും സ്ഥാപനങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും, നടപടി സ്വീകരിക്കണം എന്നും ട്വിറ്റര്‍ ഇന്ത്യയോട് സച്ചിന്‍ ആവശ്യപ്പെടുകയും ചെയ്തു. 

ബയോയില്‍ ഒഫീഷ്യല്‍ എന്ന് പറഞ്ഞായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പേരിലെ ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റുകളുമായി നിറഞ്ഞത്. സച്ചിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ട്വീറ്റുകള്‍ ഈ അക്കൗണ്ട് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 ജൂണ്‍ മുതലാണ് അര്‍ജുന്റെ പേരില്‍ ഈ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഇടംകയ്യന്‍ പേസര്‍, ദൈവ പുത്രന്‍ എന്നും ബയോയില്‍ എഴുതിയിട്ടുണ്ട്. 

സഞ്ജു സാംസണിനെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി20 സംഘത്തില്‍ നിന്നും ഒഴിവാക്കിയതിന് എതിരെ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് വന്നിരുന്നു. ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെ തന്നെ കടന്നാക്രമിച്ചായിരുന്നു ട്വീറ്റ്. സമൂഹമാധ്യമങ്ങളില്‍ ഈ ട്വീറ്റ് വൈറലായതോടെയാണ് ഫേക്ക് അക്കൗണ്ടിനെതിരെ സച്ചിന്‍ തന്നെ രംഗത്തെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു