കായികം

ചികുന്‍ഗുനിയയോടുള്ള പോരാട്ടവും കഴിഞ്ഞു, തിരിച്ചു വരവ് ടൂര്‍ണമെന്റ് പ്രഖ്യാപിച്ച് സാനിയ മിര്‍സ

സമകാലിക മലയാളം ഡെസ്ക്

2020 ജനുവരിയില്‍ നടക്കുന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിലൂടെ ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തുമെന്ന് സാനിയ മിര്‍സ. 2020ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുമെന്നും സാനിയ വ്യക്തമാക്കി. 

2017 ഒക്ടോബറിലാണ് സാനിയ അവസാനമായി കളിച്ചത്. ചൈന ഓപ്പണിലായിരുന്നു അത്. കുഞ്ഞിന് ജന്മം നല്‍കി രണ്ടര വര്‍ഷത്തിന് ശേഷമാണ് സാനിയ കളിയിലേക്ക് തിരികെ എത്തുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ അമേരിക്കയുടെ രാജീവ് റാം ആണ് സാനിയയുടെ കൂട്ടാളി. 

ഡിസംബറില്‍ മുംബൈയില്‍ ഒരു ടൂര്‍ണമെന്റില്‍ കളിക്കണം എന്ന് പ്ലാന്‍ ഉണ്ടെങ്കിലും കൈകളുടെ വഴക്കം നോക്കിയാവും തീരുമാനിക്കുക. കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ഒരുപാട് മാറ്റങ്ങള്‍ വരും. ഉറങ്ങുന്ന സമയത്തിലും, ജീവിതശൈലികളിലും മാറ്റം വരും. എന്നാലിപ്പോള്‍ എന്റെ ശരീരം കുഞ്ഞിന് ജന്മം നല്‍കുന്നതിന് മുന്‍പുള്ള അവസ്ഥയിലേക്ക് എത്തി. 

മൂന്ന് മാസം മുന്‍പ് എനിക്ക് ചിക്കന്‍ഗുനിയ പിടിപെട്ടു. കോര്‍ട്ടിലേക്കുള്ള തിരിച്ചു വരവില്‍ അത് പ്രതിസന്ധി തീര്‍ത്തു. കാരണം, രണ്ട് ആഴ്ചയോളം എനിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടു. കണങ്കൈയില്‍ വേദനയുണ്ടായി. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ ചിക്കന്‍ ഗുനിയ വൈറസ് നമ്മുടെ ശരീരത്തിലുണ്ടാവാം. എന്നാലിപ്പോള്‍ ഞാന്‍ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തു. 

മൂന്ന് വട്ടം ഒളിംപിക്‌സില്‍ ഞാന്‍ കളിച്ചു. ഈ തിരിച്ചു വരവിലും ഒളിംപിക്‌സില്‍ കളിക്കാനായാല്‍ അത് അഭിമാനകരമാണ്. ഒളിംപിക്‌സിന് മുന്‍പ് മൂന്ന് സ്ലാമുകള്‍ മുന്‍പിലുണ്ട്. ഒരോ ദിവസവും, ഓരോ ആഴ്ചയും എന്ന കണക്കില്‍ എനിക്ക് കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും സാനിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍