കായികം

അദ്ദേഹത്തിന്റെ ആരാധികയാണ് ഞാന്‍, പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി തമന്ന

സമകാലിക മലയാളം ഡെസ്ക്

ന്ത്യയെ രണ്ട് ലോക കിരീടങ്ങളിലേക്ക് നയിച്ച എംഎസ് ധോനിയെയായിരുന്നു ബോളിവുഡ് താരം ദീപിക പതുക്കോണ്‍ തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമായി തെരഞ്ഞെടുത്തത്. പ്രിയങ്ക ചോപ്ര വിരല്‍ ചൂണ്ടിയത് ഇന്ത്യന്‍ നായകന്‍ കോഹ് ലിക്കും, രോഹിത് ശര്‍മയ്ക്കും നേരെ. ഇപ്പോള്‍ നടി തമന്നയാണ് ക്രിക്കറ്റിലെ തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തുന്നത്. 

അബുദാബിയില്‍ നടക്കുന്ന ടി10 ലീഗില്‍ ഗ്ലാഡിയേറ്റേഴ്‌സും, ഖ്വലാന്‍ഡേഴ്‌സും തമ്മിലുള്ള മത്സരം കാണാനെത്തിയപ്പോഴാണ് തമന്ന തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയത്. പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ഒരു സെക്കന്റ് പോലും ആലോചിക്കാതെ തമന്നയുടെ മറുപടി എത്തി, ധോനി എന്ന്...

ബോളിവുഡില്‍ തമന്നയും നായകന്‍ വിരാട് കോഹ് ലിയും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന നിലയില്‍ ഒരിടയ്ക്ക് വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം നിരസിച്ച് തമന്ന തന്നെ രംഗത്തെത്തുകയുണ്ടായി. ഞാന്‍ ഇന്ത്യയില്‍ നിന്നാണെന്ന് അറിയാമല്ലോ, ധോനി എന്ന വ്യക്തിയുടെ വലിയ ആരാധികയാണ് ഞാന്‍ എന്നാണ് കളിക്കിടയിലെ അഭിമുഖത്തില്‍ തമന്ന പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു