കായികം

രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി, ഓപ്പണിങ് ആഘോഷമാക്കാന്‍ ഇരട്ട ശതകം കാത്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

പ്പണറായി അരങ്ങേറ്റം കുറിച്ച ആദ്യ ടെസ്റ്റ് സെഞ്ചുറിയോടെ ആഘോഷമാക്കി രോഹിത് ശര്‍മ. 154 പന്തിലാണ് രോഹിത് വിശാഖപട്ടണത്ത് മൂന്നക്കം കടന്നത്. സെഞ്ചുറിയിലേക്കെത്താന്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്നും വന്നത് 10 ഫോറും നാല് സിക്‌സും. 

ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പ് അര്‍ധ ശതകം പൂര്‍ത്തിയാക്കി രോഹിത് താന്‍ സ്ഥാനം ഉറപ്പിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചന നല്‍കിയിരുന്നു. ഫിലാന്‍ഡറും, റബാഡയും കളിയുടെ തുടക്കത്തില്‍ ഔട്ട്‌സൈഡ് ഓഫ് സ്റ്റംപായി എറിഞ്ഞ് കുഴക്കിയത് ഒഴിച്ചാല്‍ വലിയ വെല്ലിവിളി സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാരില്‍ നിന്ന് രോഹിത്തിന് നേരിട്ടില്ല. 

സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍ പിട്റ്റിനെ തുടരെ രണ്ട് വട്ടം ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയാണ് രോഹിത്ത് തന്റെ സ്‌കോര്‍ തൊണ്ണൂറിലേക്ക് അടുപ്പിച്ചത്. പിന്നാലെ കേശവ് മഹാരാജിന്റെ ഡെലിവറിയില്‍ ലേറ്റ് കട്ടിലൂടെ ബൗണ്ടറി നേടി സെഞ്ചുറിയിലേക്ക് അടുത്തു. ഒടുക്കം മുത്തുസാമിയുടെ ഡെലിവറിയില്‍ തന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയിലേക്ക്. 

ഓപ്പണറായി അരങ്ങേറ്റം കുറിച്ച ഇന്നിങ്‌സില്‍ തന്നെ സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരവുമായി രോഹിത്. മാത്രമല്ല, മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി രോഹിത് വിശാഖപട്ടണത്തെ സെഞ്ചുറിയിലൂടെ. 2017 നവംബറിന് ശേഷം രോഹിത് ആദ്യമായാണ് ടെസ്റ്റില്‍ സെഞ്ചുറിയിലേക്കെത്തുന്നത്. 
ഏകദിനത്തില്‍ ഇരട്ട ശതകത്തിലേക്ക് എത്തിയ രോഹിത്തിന് ടെസ്റ്റില്‍ അത് നേടുക, അതും ഓപ്പണറായി ഇറങ്ങിയ ആദ്യ ടെസ്റ്റില്‍ തന്നെ നേടുക എന്നത് വലിയ ബുദ്ധിമുട്ടാവില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്