കായികം

ജഡേജയുടെ കൈ കൊണ്ടില്ല, പന്തും പാസ് ചെയ്തു; ആ സമയം ബെയില്‍ താഴെ വീണു; ആശയക്കുഴപ്പം തീര്‍ത്ത ഡയറക്ട് ഹിറ്റ്‌

സമകാലിക മലയാളം ഡെസ്ക്

യറക്ട് ഹിറ്റായിരുന്നു അത്. പക്ഷേ താഴെ വിഴാന്‍ ബെയ്ല്‍ വിസമ്മതിച്ചതോടെ ആകെ ആശയക്കുഴപ്പം. വിശാഖപട്ടണം ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ടാം സെഷന് ഇടയിലായിരുന്നു സംഭവം. എല്‍ഗറാണ് അവിടെ രക്ഷപെട്ടത്.

അശ്വിന്റെ ഡയറക്ട് ഹിറ്റായിരുന്നു അത്. 62ാം ഓവറില്‍ കവര്‍ ഡ്രൈവ് കളിച്ച എല്‍ഗര്‍, ഡികോക്കിനെ ക്വിക്ക് സിംഗിളിനായി വിളിച്ചു. അശ്വിനാവട്ടെ വേഗത്തില്‍ ഡയറക്ട് ഹിറ്റായി സ്റ്റംപ് ഇളക്കി. ജഡേജയുടെ കൈ തട്ടിയാണോ ബെയില്‍ താഴെ വീണത് എന്നായി അമ്പയറുടെ സംശയം.

ഇതോടെ ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. ജഡേജയുടെ കൈകൊണ്ടല്ല ബെയില്‍ വീണത് എന്ന് വ്യക്തമായി. ആ ത്രോയില്‍ സാധാരണ താഴെ വീഴാനെടുക്കുന്നതിലും കൂടുതല്‍ സമയം ബെയ്ല്‍ അവിടെ എടുത്തതാണ് ആശയക്കുഴപ്പം തീര്‍ത്തത്. ബെയില്‍ നേരത്തെ വീണിരുന്നു എങ്കില്‍ എല്‍ഗര്‍ അവിടെ റണ്‍ഔട്ട് ആവുമായിരുന്നു. ബെയില്‍ താഴെ വീഴാന്‍ സമയം എടുത്തതോടെ എല്‍ഗറിന് ക്രീസിലേക്കെത്താന്‍ സമയം ലഭിച്ചു.

74 റണ്‍സ് എടുത്ത് നില്‍ക്കെ എല്‍ഗറിനെ പുറത്താക്കാനുള്ള അവസരം സാഹ നഷ്ടപ്പെടുത്തിയിരുന്നു. എഡ്ജ് ചെയ്ത് എത്തിയ പന്ത് സാഹയ്ക്ക് കൈക്കലാക്കാനായില്ല. ഇതിന് പിന്നാലെയാണ് മൂന്നാം ദിനം റണ്‍ഔട്ടില്‍ നിന്നും എല്‍ഗര്‍ രക്ഷപെടുന്നത്. ഡുപ്ലസിക്കും, ഡികോക്കിനും ഒപ്പം ചേര്‍ന്ന് 100 റണ്‍സിന് മുകളില്‍ എല്‍ഗര്‍ കൂട്ടുകെട്ടുയര്‍ത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ