കായികം

ടീം മീറ്റിങ്ങില്‍ ഇംഗ്ലീഷ് അറിയാതെ കുഴങ്ങി, അസ്ഹറുദ്ധീന്റെ വിചിത്ര നിലപാടിനെ കുറിച്ച് പറഞ്ഞ് ഹര്‍ഭജന്‍

സമകാലിക മലയാളം ഡെസ്ക്

ന്റെ അരങ്ങേറ്റ മത്സരം കളിക്കാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്. ആദ്യമായി ഇന്ത്യന്‍ ഡ്രസിങ് റൂമിലേക്ക് എത്തിയപ്പോള്‍ ഹര്‍ഭജനെ കുഴക്കിയത് ഭാഷ തന്നെ...

'എന്റെ അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങുന്നതിന് മുന്‍പ് ടീം മീറ്റിങ്ങിലെല്ലാം കളിക്കാര്‍ ഇംഗ്ലീഷിലാണ് സംസാരിച്ചത്. എനിക്കവര്‍ പറഞ്ഞതില്‍ പലതും മനസിലായില്ല. ഇംഗ്ലീഷില്‍ അവര്‍ക്ക് മറുപടി നല്‍കാനും എനിക്കായില്ല. എന്തെങ്കിലും പറയാന്‍ അവര്‍ എന്നോട് പറഞ്ഞു. ഒടുവില്‍ ഇംഗ്ലീഷ് അറിയില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു', ഹര്‍ഭജന്‍ പറയുന്നു. 

'ഈ സമയം നായകനായിരുന്ന അസ്ഹറുദ്ദീന്‍ എന്റെ പക്കലേക്ക് വന്ന് എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു. ഇംഗ്ലീഷ് സംസാരിക്കാന്‍ എനിക്ക് പറ്റില്ലെന്ന് ഞാന്‍ അസ്ഹറുദ്ധീനോട് പറഞ്ഞു. ഏത് ഭാഷയിലാണ് എനിക്ക് സംസാരിക്കാന്‍ പറ്റുന്നത് എന്നായി അസ്ഹറുദ്ദീന്റെ ചോദ്യം. പഞ്ചാബി എന്ന് ഞാന്‍ മറുപടി നല്‍കി. ടീം മീറ്റിങ്ങില്‍ പഞ്ചാബിയില്‍ സംസാരിക്കാനാണ് അസ്ഹറുദ്ധീന്‍ എന്നോട് പറഞ്ഞത്'. 

1998ല്‍ ബംഗളൂരുവില്‍ ഓസീസിനെതിരെയായിരുന്നു ഹര്‍ഭജന്റെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന് രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നേടാനായില്ല. എന്നാല്‍ ബംഗളൂരുവില്‍ ഇന്ത്യ പരാജയപ്പെട്ടു. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ചെന്നൈയിലും കൊല്‍ക്കത്തയിലും ജയം നേടി ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.

ഇന്ത്യ-സൗത്ത് ആഫ്രിക്ക വിശാഖപട്ടണം ടെസ്റ്റിന് ഇടയിലായിരുന്നു ഹര്‍ഭജന്റെ ആദ്യ ടെസ്റ്റ് അനുഭവം ആരാധകര്‍ക്ക് മുന്‍പിലേക്കെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടങ്ങിയ ഭാജി പിന്നെ 103 ടെസ്റ്റുകളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. വീഴ്ത്തിയത് 417 വിക്കറ്റും. 236 ഏകദിനങ്ങള്‍ കളിച്ച ഹര്‍ഭജന്‍ ഇവിടെ 269 വിക്കറ്റും തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി